പൗരത്വ ഭേദഗതിക്കെതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി; നിയമത്തിലുള്ളത് മതരാഷ്ട്ര സമീപനമെന്ന് പ്രമേയം

പൗരത്വ ഭേദഗതിക്കെതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി; നിയമത്തിലുള്ളത് മതരാഷ്ട്ര സമീപനമെന്ന് പ്രമേയം

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചു. നിയമത്തിൽ മതരാഷ്ട്ര സമീപനമാണ് ഉൾച്ചേർന്നിരിക്കുന്നതെന്നും അതിനാൽ റദ്ദാക്കണമെന്നും പ്രമേയത്തിൽ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു

മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കപ്പെടുമ്പോൾ മതരാഷ്ട്ര സമീപനമാണ് അടങ്ങിയിരിക്കുന്നത്. ഇത് ഭരണഘടന മുന്നോട്ടുവെക്കുന്ന മതനിരപേക്ഷ കാഴ്ചപ്പാടിന് കടകവിരുദ്ധമാണ്. രാജ്യമെങ്ങും ആശങ്കയാണ്. പ്രവാസികൾക്കിടയിലും ആശങ്ക ശക്തമാണ്. അതുകൊണ്ട് നിയമം റദ്ദാക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെടുന്നു

പൗരത്വ പട്ടികയിൽ നിന്ന് പുറത്തുപോകുന്നവരെ പാർപ്പിക്കാനുള്ള തടങ്കൽ പാളയങ്ങൾ കേരളത്തിലുണ്ടാകില്ല. അതിനുള്ള ഒരു നടപടിയും സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും പിണറായി വിജയൻ പറഞ്ഞു

രാജ്യത്ത് തന്നെ ആദ്യമായാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒരു നിയമസഭയിൽ പ്രമേയം വരുന്നത്. സർവകക്ഷി യോഗ തീരുമാനമനുസരിച്ചാണ് നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചു ചേർത്ത് പ്രമേയം പാസാക്കുന്നത്.

 

Share this story