ഗൃഹസന്ദർശനത്തിനെത്തിയ ബിജെപി നേതാക്കളിൽ നിന്ന് ലഘുലേഖ വാങ്ങിയ നാസർ ഫൈസി കൂടത്തായിയെ സമസ്ത സസ്‌പെൻഡ് ചെയ്തു

ഗൃഹസന്ദർശനത്തിനെത്തിയ ബിജെപി നേതാക്കളിൽ നിന്ന് ലഘുലേഖ വാങ്ങിയ നാസർ ഫൈസി കൂടത്തായിയെ സമസ്ത സസ്‌പെൻഡ് ചെയ്തു

പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് ബിജെപി നടത്തുന്ന ഗൃഹസന്ദർശന പരിപാടിയുടെ ഭാഗമായി വീട്ടിലെത്തിയ ബിജെപി നേതാക്കളിൽ നിന്ന് ലഘുലേഖ സ്വീകരിച്ച എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായിക്കെതിരെ നടപടി. കൂടത്തായിയെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പോഷക സംഘടനാ ഔദ്യോഗിക ഭാരവാഹിത്വങ്ങളിൽ നിന്നും സസ്‌പെൻഡ് ചെയ്തു

സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയതായി അന്വേഷണത്തിൽ ബോധ്യപ്പെട്ടതിനെ തുടർന്നാണ് നടപടിയെന്ന് സമസ്ത അറിയിച്ചു. നാസർ ഫൈസി കൂടത്തായി ലഘുലേഖ സ്വീകരിക്കുന്ന ഫോട്ടോ ബിജെപി പ്രവർത്തകർ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇതേ തുടർന്ന് വലിയ വിമർശനമാണ് സമസ്തക്ക് നേരിടേണ്ടി വന്നത്.

കൂടത്തായിയുടെ നടപടിക്കെതിരെ മുസ്ലീം സമുദായത്തിലെ പ്രമുഖരടക്കം രംഗത്തുവന്നു. പ്രസംഗ വേദിയിൽ കാണിക്കുന്ന വീറ് വീട്ടിലെത്തിയ ബിജെപിക്കാരോട് വിഷയത്തിൽ വിയോജിക്കാൻ കാണിക്കണമെന്നും നിരവധി പേർ അഭിപ്രായപ്പെട്ടിരുന്നു. പിന്നാലെയാണ് സമസ്ത നടപടിയെടുത്തത്.

 

Share this story