പൗരത്വ നിയമം ഭരണഘടനാപരമാക്കണമെന്ന് ഹർജിയെ വിമർശിച്ച് ചീഫ് ജസ്റ്റിസ്; രാജ്യം കടന്നുപോകുന്നത് ദുർഘടമായ സമയത്തിലൂടെ

പൗരത്വ നിയമം ഭരണഘടനാപരമാക്കണമെന്ന് ഹർജിയെ വിമർശിച്ച് ചീഫ് ജസ്റ്റിസ്; രാജ്യം കടന്നുപോകുന്നത് ദുർഘടമായ സമയത്തിലൂടെ

പൗരത്വ നിയമഭേദഗതി ഭരണഘടനാപരമാക്കണമെന്ന ഹർജിയെ വിമർശിച്ച് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ. രാജ്യം കടന്നുപോകുന്നത് ദുർഘടമായ സമയത്തിലൂടെയാണെന്നും സമാധാനം പുന:സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു

പാർലമെന്റ് പാസാക്കിയ നിയമം ഭരണഘടനാപരമാണെന്ന് വിധിക്കണമെന്ന ഹർജി താൻ ആദ്യമായി കാണുകയാണെന്നും ചീഫ് ജസ്റ്റിസ് വിമർശിച്ചു. സമാധാനം പുന:സ്ഥാപിക്കുകയാണ് വേണ്ടത്. ഇത്തരം ഹർജികൾ അതിന് സഹായകരമാകില്ല. ഇത്തരമൊരു ഉത്തരവ് കോടതി പുറപ്പെടുവിക്കേണ്ടതില്ലെന്ന് നിയമം പഠിക്കുന്നവർക്ക് അറിയാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

അഭിഭാഷകനായ വിനീദ് ദണ്ഡയാണ് ഇത്തരമൊരു ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചത്. നിയമത്തിന് എതിരെ വ്യാപകമായ തോതിൽ അസത്യപ്രചാരണം നടക്കുന്നതായി ഹർജിക്കാരൻ ആരോപിച്ചു. എന്നാൽ ഹർജി അടിയന്തരമായി പരിഗണിക്കാൻ കോടതി വിസമ്മതിച്ചു.

Share this story