പ്രതിഷേധങ്ങൾ വകവെക്കാതെ കേന്ദ്രം; പൗരത്വ ഭേഗദതി നിയമം നിലവിൽ വന്നതായി വിജ്ഞാപനമിറക്കി

പ്രതിഷേധങ്ങൾ വകവെക്കാതെ കേന്ദ്രം; പൗരത്വ ഭേഗദതി നിയമം നിലവിൽ വന്നതായി വിജ്ഞാപനമിറക്കി

പ്രതിഷേധങ്ങൾ വിലക്കെടുക്കാതെ പൗരത്വ ഭേദഗതി നിയമവുമായി കേന്ദ്രസർക്കാർ മുന്നോട്ട്. പാർലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ നിലവിൽ വന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനമിറക്കി.

ജനുവരി 10 മുതൽ നിയമം വന്നുവെന്ന് വ്യക്തമാക്കുന്ന വിജ്ഞാപനമാണ് പുറത്തിറക്കിയത്. നിയമത്തിനെതിരെ സുപ്രീം കോടതിയിൽ നിരവധി ഹർജികൾ നിലനിൽക്കുമ്പോൾ തന്നെയാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നും നിർണായക നീക്കമുണ്ടായിരിക്കുന്നത്. നിയമത്തിനെതിരെ സ്‌റ്റേ ഇല്ലാത്തതിനാൽ മുന്നോട്ടു പോകാമെന്നാണ് സർക്കാരിന് ലഭിച്ചിരിക്കുന്ന നിയമോപദേശം

ഡിസംബർ 11ന് പാർലമെന്റിൽ പാസായ നിയമപ്രകാരം ബംഗ്ലാദേശ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലെ 2014ന് മുമ്പ് ഇന്ത്യയിൽ അഭയം നേടിയ ന്യൂനപക്ഷങ്ങളെന്ന് കേന്ദ്രം വിലയിരുത്തുന്ന ഹിന്ദു, സിഖ്, പാർസി, ജൈൻ, ക്രിസ്ത്യൻ, ബുദ്ധ മതവിഭാഗങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകും.

പൗരത്വ ഭേദഗതിക്ക് പിന്നാലെ പൗരത്വ രജിസ്റ്ററും നടപ്പാക്കുമെന്നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചിരിക്കുന്നത്. കേരളവും ബംഗാളുമുടക്കം നിരവധി സംസ്ഥാനങ്ങൾ പൗരത്വ ഭേദഗതിയും എൻ ആർ സിയും നടപ്പാക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്

പൗരത്വ ഭേദഗതി, വിജ്ഞാപനം

Share this story