ഭീം ആർമിയുടെ ഭാരത് ബന്ദ്; കേരളത്തിൽ ഹർത്താൽ, ജനജീവിതത്തെ ബാധിച്ചില്ല

ഭീം ആർമിയുടെ ഭാരത് ബന്ദ്; കേരളത്തിൽ ഹർത്താൽ, ജനജീവിതത്തെ ബാധിച്ചില്ല

ന്യൂഡൽഹി: സർക്കാർ ജോലികളിലെ സ്ഥാനക്കയറ്റത്തിൽ സംവരണം മൗലികാവകാശമല്ലെന്ന സുപ്രീംകോടതി വിധിയിൽ പ്രതിഷേധിച്ചു ഭീം ആർമി പ്രഖ്യാപിച്ച ഭാരത് ബന്ദ് തുടരുന്നു. സുപ്രീംകോടതി വിധി മറികടക്കാൻ നിയമ നിർമാണം വേണമെന്നാണു ചന്ദ്രശേഖർ ആസാദിന്റെ നേതൃത്വത്തിലുള്ള ഭീം ആർമിയുടെ ആവശ്യം. പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക, എൻആർസി നടപ്പിലാക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധക്കാർ മുന്നോട്ട് വയ്ക്കുന്നു.

ബന്ദിനു ബിഹാറിൽ ആർജെഡി, ഇടതു പാർട്ടികൾ ഉൾപ്പെടെയുള്ള പ്രതിപക്ഷം പിന്തുണ പ്രഖ്യാപിച്ചു. ഭാരത് ബന്ദിനെ പിന്തുണച്ച് സംസ്ഥാനത്ത് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഹർത്താലാണ്. ആദിവാസി ഗോത്രമഹാസഭ, ഡിഎച്ച്ആർഎം തുടങ്ങി 12 ദലിത് സംഘടനകളാണു പിന്തുണയ്ക്കുന്നത്. കേരളത്തിൽ ഹർത്താൽ ജനജീവിതത്തെ ബാധിച്ചില്ല. കെഎസ്ആർടിസി ബസുകളും സ്വകാര്യവാഹനങ്ങളും സർവീസ് നടത്തുന്നു. വാഹനങ്ങൾ തടയാനോ കച്ചവട സ്ഥാപനങ്ങൾ അടപ്പിക്കാനോ കാര്യമായ ശ്രമമുണ്ടായിട്ടില്ലെന്നു പൊലീസ് അറിയിച്ചു.

Share this story