ഇടപാടുകാരെ വലച്ച് യെസ് ബാങ്ക്; എടിഎമ്മുകള്‍ കാലിയായി, ഇന്റര്‍നെറ്റ് ബാങ്കിങ്ങും പ്രവര്‍ത്തിക്കുന്നില്ല

ഇടപാടുകാരെ വലച്ച് യെസ് ബാങ്ക്; എടിഎമ്മുകള്‍ കാലിയായി, ഇന്റര്‍നെറ്റ് ബാങ്കിങ്ങും പ്രവര്‍ത്തിക്കുന്നില്ല

സാമ്പത്തിക പ്രതിസന്ധിയിലായ യെസ് ബാങ്കിന്റെ നിയന്ത്രണം റിസര്‍വ് ബാങ്ക് ഏറ്റെടുത്തതോടെ ഇടപാടുകാര്‍ വലഞ്ഞു. പ്രതിസന്ധിയിലായ യെസ് ബാങ്കിന്റെ എടിഎമ്മുകള്‍ക്ക് മുന്നില്‍ ശനിയാഴ്ചയും ദൃശ്യമായത് ഇടപാടുകാരുടെ നീണ്ട നിര. എന്നാല്‍, മിക്ക യെസ് ബാങ്ക് എടിഎമ്മുകളിലും ഇന്നും ആവശ്യത്തിന് പണമുണ്ടായിരുന്നില്ലെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

ആര്‍.ബി.ഐ നിയന്ത്രണത്തെ തുടര്‍ന്ന് ബാങ്കില്‍നിന്ന് പിന്‍വലിക്കാവുന്ന തുക 50,000 രൂപയായി നിജപ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെ ചെക്ക് ഉപയോഗിച്ച് 50,000 പിന്‍വലിക്കാന്‍ സാധിച്ചുവെന്ന് ഇടപാടുകാര്‍ പറഞ്ഞു.

അതിനിടെ യെസ് ബാങ്കിന്റെ ഇന്റര്‍നെറ്റ് ബാങ്കിങ് സംവിധാനവും ക്രെഡിറ്റ് കാര്‍ഡുകളും പ്രവര്‍ത്തിക്കുന്നില്ലെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Share this story