സ്വര്‍ണ്ണക്കടത്ത്; അന്വേഷണത്തിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും

സ്വര്‍ണ്ണക്കടത്ത്; അന്വേഷണത്തിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കും. കേസില്‍ വിദേശ നാണയ വിനിമയ നിയന്ത്രണം ചട്ടം ലംഘിച്ചിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നടത്തുക. നിലവില്‍ കസ്റ്റംസും എന്‍ഐഎയുമാണ് കേസ് അന്വേഷിക്കുന്നത്.

അതേസമയം കേസില്‍ സ്വപ്‌ന സുരേഷിനേയും സന്ദീപ് നായരെയും ബംഗളൂരുവില്‍ നിന്നും എന്‍ഐഎ സംഘം കേരളത്തിലെത്തിച്ചു. വൈദ്യ പരിശോധനയ്ക്കായി ഇരുവരെയും ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ചിരിക്കുകയാണിപ്പോള്‍. വൈദ്യ പരിശോധനയ്‌ക്കൊപ്പം ഇരുവരുടെയും കൊറണ പരിശോധനയും ആലുവ ജില്ലാ ആശുപത്രിയില്‍ തന്നെ നടക്കാനാണ് സാധ്യത.

Share this story