ഇമ്രാൻ ഖാന്റെ പരാമർശത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ പ്രതിനിധി യു എന്നിൽ നിന്നിറങ്ങിപ്പോയി

ഇമ്രാൻ ഖാന്റെ പരാമർശത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ പ്രതിനിധി യു എന്നിൽ നിന്നിറങ്ങിപ്പോയി

ഐക്യരാഷ്ട്രസഭയിൽ ഇമ്രാൻ ഖാൻ നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ പ്രതിനിധി മിജിദോ വിനിദോ ഇറങ്ങിപ്പോയി. കാശ്മീർ പരാമർശത്തിന് പുറമെ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വ്യക്തിപരമായി പരാമർശിച്ചതിൽ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്.

ഭീകരർക്ക് പെൻഷൻ നൽകുന്ന രാജ്യമാണ് പാക്കിസ്ഥാനെന്ന് ഇന്ത്യ പിന്നീട് തിരിച്ചടിച്ചു. കാശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും ഇന്ത്യ നിലപാട് വ്യക്തമാക്കി. കാശ്മീരിലെ നിയമങ്ങളും നടപടികളും ഇന്ത്യയുടെ ആഭ്യന്തര കാര്യം മാത്രമാണ്.

പാക്കിസ്ഥാന്റെ കടന്നുകയറ്റം മാത്രമാണ് കാശ്മീരിലെ പ്രശ്‌നം. കാശ്മീരിൽ നിന്ന് പാക്കിസ്ഥാൻ ഒഴിഞ്ഞുപോകണമെന്നും ഇന്ത്യൻ പ്രതിനിധി താക്കീത് നൽകി. ബിൻ ലാദനെ രക്തസാക്ഷിയെന്ന് വിശേഷിപ്പിച്ച നേതാവാണ് ഇമ്രാനെന്നും ഇന്ത്യൻ പ്രതിനിധി പറഞ്ഞു. പൊതുസഭയുടെ സമ്മേളനത്തിൽ പ്രധാനമന്ത്രി ഇന്ന് സംസാരിക്കും.

Share this story