ബംഗളൂരു മയക്കുമരുന്ന് കേസ് എൻഐഎ അന്വേഷിച്ചേക്കും; ബിനീഷിനെ കാണാൻ സമ്മതിക്കുന്നില്ലെന്ന് അഭിഭാഷകർ

ബംഗളൂരു മയക്കുമരുന്ന് കേസ് എൻഐഎ അന്വേഷിച്ചേക്കും; ബിനീഷിനെ കാണാൻ സമ്മതിക്കുന്നില്ലെന്ന് അഭിഭാഷകർ

ബംഗളൂരു മയക്കുമരുന്ന് കേസ് എൻഐഎ അന്വേഷിച്ചേക്കുമെന്ന് റിപ്പോർട്ട്. പ്രതികളുടെ തീവ്രവാദ ബന്ധം എൻഐഎ അന്വേഷിക്കണമെന്നാണ് ശുപാർശ. ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ റിപ്പോർട്ടിൽ കർണാടക സർക്കാർ എടുക്കുന്ന തീരുമാനമാകും ഇനി നിർണായകമാകുക

കർണാടക ഇന്റലിജൻസ് സംവിധാനങ്ങൾ ഉപയോഗിച്ച് ആഭ്യന്തര വകുപ്പ് തയ്യാറാക്കിയ റിപ്പോർട്ടാണ് സർക്കാരിന്റെ മുന്നിലെത്തുക. കഴിഞ്ഞ മാസമാണ് റിപ്പോർട്ട് തയ്യാറാക്കാൻ ആവശ്യപ്പെട്ടത്. ലഹരിമരുന്ന് ഇടപാടിലെ പ്രതികൾക്ക് അന്താരാഷ്ട്ര തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് അന്വേഷണം

അതേസമയം കേസിൽ അറസ്റ്റിലായ ബിനീഷിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ഇന്നലെ ബിനീഷിനെ കാണാനെത്തിയ അഭിഭാഷകർക്ക് അനുവാദം ലഭിച്ചിരുന്നില്ല. ബിനോയ് കോടിയേരിയെ ഉൾപ്പെടെ ഓഫീസിലെത്തിച്ച് അഭിഭാഷകർ സന്ദർശനാനുമതി തേടിയെങ്കിലും മടക്കി അയക്കുകയായിരുന്നു. ഇതേ തുടർന്ന് കർണാടക ചീഫ് ജസ്റ്റിസിനെ കണ്ട് പരാതി പറയുമെന്ന് അഭിഭാഷകർ അറിയിച്ചു.

Share this story