കേരളത്തിൽ വീണ്ടും ഇടതുപക്ഷം അധികാരത്തിലെത്തുമെന്ന് ടൈംസ് നൗ-സീ വോട്ടർ സർവേ

കേരളത്തിൽ വീണ്ടും ഇടതുപക്ഷം അധികാരത്തിലെത്തുമെന്ന് ടൈംസ് നൗ-സീ വോട്ടർ സർവേ

കേരളത്തിൽ ഇടതുപക്ഷം തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന് ടൈംസ് നൗ – സീ വോട്ടർ സർവേ ഫലം. 77 സീറ്റിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടതുപക്ഷം വിജയിച്ച് അധികാരത്തിലെത്തും. യുഡിഎഫ് 62 സീറ്റുമായി നിലവിലെ നില മെച്ചപ്പെടുത്തും. ബിജെപിക്ക് ഒരു സീറ്റ് ലഭിക്കുമെന്നും സർവേ പ്രവചിക്കുന്നു.

2016 നെ അപേക്ഷിച്ച് വോട്ട് വിഹിതം ബിജെപിക്ക് ഉയർന്നതാവുമെന്നാണ് പ്രവചനം. ഇടതുമുന്നണിക്ക് 71 മുതൽ 83 വരെ സീറ്റ് നേടും. യുഡിഎഫിന് 56 മുതൽ 68 സീറ്റുകൾ വരെയാണ് പ്രവചിക്കുന്നത്. ഇടതുമുന്നണിക്ക് 42.4 ശതമാനം വോട്ട് ലഭിക്കും. 2016 ൽ 43.5 ശതമാനം വോട്ടാണ് മുന്നണിക്ക് ലഭിച്ചിരുന്നത്. യുഡിഎഫിന് 38.6 ശതമാനം വോട്ടാവും ലഭിക്കുക. ബിജെപിക്ക് 16.4 ശതമാനം വോട്ട് ലഭിക്കും.

 

Share this story