എ കെ ജി സെന്ററിലേക്ക് മാർച്ച് നടക്കാൻ സാധ്യത; സുരക്ഷ ശക്തമാക്കി പോലീസ്

എ കെ ജി സെന്ററിലേക്ക് മാർച്ച് നടക്കാൻ സാധ്യത; സുരക്ഷ ശക്തമാക്കി പോലീസ്

ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിനെ തുടർന്ന് എൻഫോഴ്‌സ്‌മെന്റ് ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ തിരുവനന്തപുരം എകെജി സെന്ററിന് സുരക്ഷ ശക്തമാക്കി. വിവിധ പ്രതിപക്ഷ സംഘടനകൾ എ കെ ജി സെന്ററിലേക്ക് പ്രതിഷേധ പ്രകടനങ്ങൾ നടത്താനുള്ള സാധ്യത മുന്നിൽ കണ്ടാണ് നടപടി

ഡിസിപി ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിലാണ് പാർട്ടി ആസ്ഥാനത്ത് സുരക്ഷ ഒരുക്കിയിരിക്കുന്നത്. ഇവിടെ കൂടി നിൽക്കുന്നവരെയൊക്കെ പോലീസ് ഒഴിപ്പിക്കുന്നുണ്ട്. കൊവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ അതീവ ജാഗ്രതയോടെ പ്രവർത്തിക്കാനാണ് നിർദേശം

റോഡുകൾ പോലീസ് ബാരിക്കേഡ് വെച്ച് അടച്ചു. അതേസമയം സിപിഎമ്മിന്റെ ഉന്നത നേതാക്കളാരും എകെജി സെന്ററിലേക്ക് എത്തിയിട്ടില്ല.

Share this story