കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാവിലെ 11 മണിക്ക് രാജ്ഭവനിലാണ് ചടങ്ങ്. ഇന്നലെ ചേർന്ന ബിജെപി എംഎൽഎമാരുടെ യോഗമാണ് ആഭ്യന്തര മന്ത്രിയായിരുന്ന ബസവരാജിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.

യോഗത്തിന് ശേഷം ബസവരാജ് രാജ്ഭവനിലെത്തി ഗവർണറെ കണ്ടിരുന്നു. ഹൂബള്ളിയിൽ നിന്നുള്ള എംഎൽഎയായ അദ്ദേഹം ലിംഗായത്ത് സമുദായത്തിലെ പ്രമുഖ നേതാവും യെദ്യൂരപ്പയുടെ വിശ്വസ്തനുമാണ്. യെദ്യൂരപ്പ തന്നെയാണ് ബസവരാജിന്റെ പേര് നിർദേശിച്ചതും

യെദ്യൂരപ്പയുടെ മകൻ വിജയേന്ദ്രയടക്കം നാല് പേരെ ഉപമുഖ്യമന്ത്രിയാക്കും. മുഖ്യമന്ത്രി ലിംഗായത്ത് സമുദായത്തിൽ നിന്നു തന്നെ ആയതിനാൽ മറ്റ് സമുദായങ്ങൾക്കുള്ള പരിഗണന ഉപമുഖ്യമന്ത്രി സ്ഥാനങ്ങളിൽ നൽകും.

Share this story