ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കി

ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കി

ബംഗളൂരു ലഹരിമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയതിന് പിന്നാലെയാണ് അറസ്റ്റുണ്ടായത്. മൂന്നര മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷം ബിനീഷിനെ ഇ.ഡി ഓഫീസിൽ നിന്ന് പുറത്തേക്ക് കൊണ്ടുവരികയും പോലീസ് വാഹനത്തിൽ കൊണ്ടുപോകുയും ചെയ്തു

ബിനീഷിനെ കോടതിയിലേക്കാണ് കൊണ്ടുപോയത്. നാല് ദിവസത്തേക്ക് ബിനീഷിനെ കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നാണ് സൂചന. സിറ്റി സിവിൽ കോടതിയിലാണ് ബിനീഷിനെ ഹാജരാക്കുന്നത്.

ബംഗളൂരു ലഹരിമരുന്ന് കേസിൽ പിടിയിലായ മുഹമ്മദ് അനൂപുമായി ബിനീഷ് നടത്തിയ സാമ്പത്തിക ഇടപാടുകളാണ് അറസ്റ്റിലേക്ക് എത്തിച്ചത്. അനൂപിന് സാമ്പത്തിക സഹായം നൽകിയിരുന്നതായി ബിനീഷും സമ്മതിച്ചിരുന്നു. എന്നാൽ ഇരുവരും നൽകിയ മൊഴികളിലെ പൊരുത്തക്കേടുകൾ ഉള്ളതിനാൽ വീണ്ടും വിളിച്ചു വരുത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു

Share this story