ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലെടുത്തു; അറസ്റ്റുണ്ടാകുമെന്ന് സൂചന

ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലെടുത്തു; അറസ്റ്റുണ്ടാകുമെന്ന് സൂചന

ബംഗളൂരു ലഹരിമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയതിന് പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്. മൂന്നര മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷം ബിനീഷിനെ ഇ.ഡി ഓഫീസിൽ നിന്ന് പുറത്തേക്ക് കൊണ്ടുവരികയും പോലീസ് വാഹനത്തിൽ കൊണ്ടുപോകുയും ചെയ്തു

ബിനീഷിനെ കോടതിയിലേക്കാണ് കൊണ്ടുപോയതെന്നാണ് സൂചന. ഇങ്ങനെയങ്കിൽ അറസ്റ്റ് നടന്നുകാണാനും സാധ്യതയുണ്ട്. ഇക്കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് ഇഡി സോണൽ ഓഫീസിൽ ബിനീഷ് ചോദ്യം ചെയ്യലിനായി ഹാജരായത്.

Share this story