24 മണിക്കൂറിനിടെ 55,722 കേസുകൾ, 579 മരണം; രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ കുറവ്

24 മണിക്കൂറിനിടെ 55,722 കേസുകൾ, 579 മരണം; രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ കുറവ്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 55,722 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 75,50,273 ആയി. നിലവിൽ 7.72 ലക്ഷം പേരാണ് ചികിത്സയിൽ കഴിയുന്നത്.

66.63 ലക്ഷം പേർ രോഗമുക്തി നേടിയിട്ടുണ്ട്. 579 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ആകെ കൊവിഡ് മരണം 1,14,610 ആയി ഉയർന്നു. രാജ്യത്ത് കൊവിഡ് പ്രതിദിന വർധനവിലും മരണനിരക്കിലും കുറവ് വന്നു തുടങ്ങിയത് ഏറെ ആശ്വാസകരമാണ്.

8.59 ലക്ഷം പരിശോധനകൾ കഴിഞ്ഞ ദിവസം നടന്നു. ഇതിനോടകം 9.5 കോടി പരിശോധനകളാണ് രാജ്യത്ത് നടത്തിയത്. മഹാരാഷ്ട്രയിൽ നിലവിൽ 1.83 ലക്ഷം പേർ ചികിത്സയിൽ കഴിയുന്നുണ്ട്. കർണാടകയിൽ 1.09 ലക്ഷം പേരും കേരളത്തിൽ 95,299 പേരും ചികിത്സയിൽ കഴിയുന്നു.

ലോകമെമ്പാടുമായി നാല് കോടിയിലേറെ പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ മൂന്ന് കോടിയിലധികം പേർ രോഗമുക്തരായി. 11.18 ലക്ഷം പേർ മരിച്ചു.

Share this story