കൊവിഡ് വ്യാപനം പതിയെ അകലുന്നു; 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 36,469 കേസുകൾ മാത്രം

കൊവിഡ് വ്യാപനം പതിയെ അകലുന്നു; 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 36,469 കേസുകൾ മാത്രം

രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ ആശങ്ക അകലുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. പ്രതിദിന വർധനവിൽ വലിയ ഇടിവാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,469 പേർക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

മാസങ്ങൾക്ക് ശേഷമാണ് കൊവിഡ് പ്രതിദിന വർധനവ് നാൽപതിനായിരത്തിൽ താഴെ എത്തുന്നത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 79,46,429 ആയി. 488 പേരാണ് ഇന്നലെ മരിച്ചത്. 1,19,502 പേർ ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചു

63,842 പേർ ഇന്നലെ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. രോഗമുക്തി നേടിയവരുടെ എണ്ണം 72,01,070 ആയി. നിലവിൽ 6,25,857 പേരാണ് ചികിത്സയിൽ കഴിയുന്നത്.

Share this story