സംസ്ഥാനത്ത് ഇന്ന് 5804 പേർക്ക് കൊവിഡ്, 26 മരണം; 6201 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 5804 പേർക്ക് കൊവിഡ്, 26 മരണം; 6201 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 5804 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 799, എറണാകുളം 756, തൃശൂർ 677, മലപ്പുറം 588, കൊല്ലം 489, ആലപ്പുഴ 468, തിരുവനന്തപുരം 439, പാലക്കാട് 438, കോട്ടയം 347, കണ്ണൂർ 240, പത്തനംതിട്ട 189, ഇടുക്കി 187, വയനാട് 106, കാസർഗോഡ് 81 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 58,221 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.97 ആണ്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 53,65,288 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി രവീന്ദ്രൻ (59), തോട്ടയ്ക്കൽ സ്വദേശി രാജദാസ് (85), നേമം സ്വദേശിനി ഗോമതി (62), വർക്കല സ്വദേശിനി തുളസമ്മ (52), പേരൂർക്കട സ്വദേശി വിൻസന്റ് (68), തിരുവനന്തപുരം സ്വദേശി ജയരാജൻ (53), കൊല്ലം കൊട്ടാരക്കര സ്വദേശി ബഷീർ (60), ഇടത്തറ സ്വദേശി മാണി (60), മൈനാഗപ്പള്ളി സ്വദേശി അജിമോൻ (39), ആലപ്പുഴ ചെങ്ങന്നൂർ സ്വദേശി ഹംസ (80), കരുവാറ്റ സ്വദേശി ടി.കെ. ജോസഫ് (80), കോട്ടയം സ്വദേശിനി കൊച്ചുപെണ്ണ് (90), പുതുപ്പള്ളി സ്വദേശി പുരുഷൻ (60), താഴത്തങ്ങാടി സ്വദേശി മുഹമ്മദ് കുട്ടി (77), എറണാകുളം ഏറമല്ലൂർ സ്വദേശിനി ഫാത്തിമ ഇബ്രാഹിം (85), അരങ്ങത്ത് ക്രോസ് റോഡ് സ്വദേശിനി ഹംസ ബീവി (78), പവർഹൗസ് സ്വദേശി രാധാകൃഷ്ണൻ (57), തൃശൂർ ചിറ്റിശേരി സ്വദേശി ബാബു (54), കരിക്കുഴി സ്വദേശി സുലൈമാൻ (68), പൊൻകുന്നം സ്വദേശി സുബ്രഹ്മണ്യൻ (86), പാലക്കാട് ആലത്തൂർ സ്വദേശിനി സാറാമ്മ (74), ഒറ്റപ്പാലം സ്വദേശി അലി (69), മലപ്പുറം മൂത്തേടം സ്വദേശി വീരൻ (75), പൂക്കോട്ടൂർ സ്വദേശി നിസാർ (32), പൊന്നാനി സ്വദേശിനി സാറു (71), കണ്ണൂർ ചേലാട് സ്വദേശി കെ.എം. ഹംസ (60) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1822 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 118 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4988 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 643 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 766, എറണാകുളം 558, തൃശൂർ 658, മലപ്പുറം 562, കൊല്ലം 476, ആലപ്പുഴ 462, തിരുവനന്തപുരം 316, പാലക്കാട് 235, കോട്ടയം 345, കണ്ണൂർ 139, പത്തനംതിട്ട 140, ഇടുക്കി 154, വയനാട് 104, കാസർഗോഡ് 73 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

55 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 13, എറണാകുളം 11, കണ്ണൂർ 7, പത്തനംതിട്ട, കോഴിക്കോട് 5 വീതം, കൊല്ലം, തൃശൂർ 3 വീതം, ഇടുക്കി, പാലക്കാട്, കാസർഗോഡ് 2 വീതം, കോട്ടയം, മലപ്പുറം 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6201 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 727, കൊല്ലം 613, പത്തനംതിട്ട 89, ആലപ്പുഴ 415, കോട്ടയം 317, ഇടുക്കി 78, എറണാകുളം 707, തൃശൂർ 866, പാലക്കാട് 338, മലപ്പുറം 522, കോഴിക്കോട് 781, വയനാട് 160, കണ്ണൂർ 431, കാസർഗോഡ് 157 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 77,390 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,34,730 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,16,923 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,98,448 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 18,475 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2130 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇന്ന് 11 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ (കണ്ടെൻമെന്റ് സോൺ സബ് വാർഡ് 11), നെടുമ്പ്രം (സബ് വാർഡ് 12), റാന്നി പഴയങ്ങാടി (സബ് വാർഡ് 10), മലയാലപ്പുഴ (സബ് വാർഡ് 11), ചെറുകോൽ (സബ് വാർഡ് 5, 7), പാലക്കാട് ജില്ലയിലെ കരിമ്പുഴ (15), കൊല്ലങ്കോട് (11), തേൻകര (4), വയനാട് ജില്ലയിലെ പടിഞ്ഞാറേത്തറ (സബ് വാർഡ് 14), കൊല്ലം ജില്ലയിലെ വിളക്കുടി (സബ് വാർഡ് 1), മലപ്പുറം ജില്ലയിലെ മാറാഞ്ചേരി (സബ് വാർഡ് 1, 3, 4, 5, 6, 7, 8, 10, 12, 13, 14, 15, 16, 17, 19) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.
15 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 616 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Share this story