എം ശിവശങ്കറെ ഇഡി കസ്റ്റഡിയിലെടുത്തു; നടപടി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ

എം ശിവശങ്കറെ ഇഡി കസ്റ്റഡിയിലെടുത്തു; നടപടി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ

സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ എടുത്തു. ശിവശങ്കർ ചികിത്സയിൽ കഴിഞ്ഞിരുന്ന സ്വകാര്യ ആശുപത്രിയിലെത്തിയാണ് അദ്ദേഹത്തെ ഇ ഡി കസ്റ്റഡിയിലെടുത്തത്.

ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് ഇ ഡി ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. കസ്റ്റംസിന്റെയും ഇഡിയുടെയും വാദങ്ങൾ അംഗീകരിച്ചാണ് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.

കോടതി വിധി വന്നതോടെ ഇഡിയും കസ്റ്റംസും ശിവശങ്കറിന് സമൻസ് നൽകും. അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള തടസ്സവും കോടതി വിധിയോടെ നീങ്ങിയിരിക്കുകയാണ്. സ്വാധീനശേഷിയുള്ള ശിവശങ്കറിന് ജാമ്യം ലഭിച്ചാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന അന്വേഷണ ഏജൻസികളുടെ വാദം കോടതി അംഗീകരിച്ചിരുന്നു

Share this story