എം സി കമറുദ്ദീന്റെ ജാമ്യാപേക്ഷ തള്ളി; ജയിലിൽ തുടരും

എം സി കമറുദ്ദീന്റെ ജാമ്യാപേക്ഷ തള്ളി; ജയിലിൽ തുടരും

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ മുസ്ലിം ലീഗ് എംഎൽഎ എംസി കമറുദ്ദീന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഹോസ്ദുർഗ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ കമറുദ്ദീനാണെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി.

ഇന്നലെ ശക്തമായ വാദമാണ് കോടതിയിൽ തടന്നത്. ചുമത്തിയ വകുപ്പുകൾ നിലനിൽക്കില്ലെന്ന് പ്രതിഭാഗം വാദിച്ചിരുന്നു. എല്ലാത്തിനും ഉത്തരവാദി പൂക്കോയ തങ്ങളാണെന്നാണ് കമറുദ്ദീന്റെ അഭിഭാഷകൻ വാദിച്ചത്.

കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മകമറുദ്ദീൻ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. സ്ഥാപനത്തിന്റെ നേരിട്ടുള്ള ചുമതലയിൽ താൻ ഇല്ലായിരുന്നുവെന്നും നിക്ഷേപകർ കമ്പനി ലോ ബോർഡിനെയാണ് സമീപിക്കേണ്ടതെന്നുമാണ് കമറുദ്ദിന്റെ വാദം

Share this story