പ്രശാന്ത് ഭൂഷണെതിരായ കേസിൽ വിധി പറയുന്നതിൽ നിന്ന് ജസ്റ്റിസ് അരുൺ മിശ്ര പിൻമാറി; കേസ് സെപ്റ്റംബർ 10ലേക്ക് മാറ്റി

പ്രശാന്ത് ഭൂഷണെതിരായ കേസിൽ വിധി പറയുന്നതിൽ നിന്ന് ജസ്റ്റിസ് അരുൺ മിശ്ര പിൻമാറി; കേസ് സെപ്റ്റംബർ 10ലേക്ക് മാറ്റി

മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണനെതിരായ കോടതിയലക്ഷ്യ കേസിൽ വിധി പറയാൻ മറ്റൊരു ബഞ്ചിന് വിടണമെന്ന് ചീഫ് ജസ്റ്റസിനോട് ജസ്റ്റിസ് അരുൺ മിശ്ര. മറ്റൊരു ബെഞ്ചിന്റെ പരിഗണനക്കായി കേസ് സെപ്റ്റംബർ പത്തിലേക്ക് മാറ്റി.

എനിക്ക് സമയമല്ല, ഞാൻ ഓഫീസിൽ നിന്ന് ഒഴിയുകയാണ്. നാലഞ്ച് മണിക്കൂറെങ്കിലും കേസിന്റെ വാദം കേൾക്കാൻ ആവശ്യമുണ്ട്. ശിക്ഷ എന്തെന്നുള്ളതല്ല വിഷയം. ഈ സ്ഥാപനത്തോടുള്ള വിശ്വാസവുമായി ബന്ധപ്പെട്ടതാണ്.

ആശ്വാസത്തിന് വേണ്ടിയാണ് ജനം കോടതിയെ സമീപിക്കുന്നത്. ആ വിശ്വസത്തിൽ ഇളക്കം തട്ടിയാൽ അതൊരു പ്രശ്‌നമാകുമെന്നും ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. മാപ്പ് പറയാൻ തിങ്കളാഴ്ച വരെ പ്രശാന്ത് ഭൂഷണ് സമയം അനുവദിച്ചിരുന്നു. എന്നാൽ മാപ്പ് പറയില്ലെന്ന നിലപാടാണ് പ്രശാന്ത് ഭൂഷണുള്ളത്.

Share this story