ട്രാൻസ്ഗിഡ് പദ്ധതി: വലിയ അഴിമതിയെന്ന് പ്രതിപക്ഷം; വികസനം തടയാനുള്ള ശ്രമമെന്ന് മന്ത്രി മണി
ട്രാൻസ്ഗിഡ് പദ്ധതിയിൽ അഴിമതിയെന്ന് ആരോപിച്ച് നിയമസഭയിൽ പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേളയിലാണ് സഭയിൽ പ്രതിപക്ഷ ബഹളം ആരംഭിച്ചത്. മുദ്രവാക്യം വിളിച്ച് പ്രതിപക്ഷ എംഎൽഎമാർ നടുത്തളത്തിൽ ഇറങ്ങുകയായിരുന്നു
ചോദ്യോത്തര വേളയിൽ വി ഡി സതീശനാണ് ട്രാൻസ്ഗിഡ് പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ച്. അഴിമതിയുണ്ടെന്നായിരുന്നു വി ഡി സതീശന്റെ ആരോപണം. എന്നാൽ ഇത്തരം ആരോപണങ്ങളുന്നയിച്ചു കൊണ്ടിരുന്നാൽ വികസനത്തിന് തടസ്സമാകുമെന്ന് എംഎം മണി മറുപടി നൽകി.
ട്രാൻസ്ഗിഡ് പദ്ധതി കേരളത്തിൽ നടപ്പാക്കിയ ഏറ്റവും ശാസ്ത്രീയ അഴിമതി ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ത്രികക്ഷി കരാറിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്. കേരള ചരിത്രത്തിൽ ഇത്രയും വലിയ അഴിമതി നടന്നിട്ടില്ലെന്നും പ്രതിപക്ഷം ആരോപിച്ചു
പദ്ധതിയിൽ എസ്റ്റിമേറ്റ് ഉയർത്തി നൽകിയതിൽ അപാകതയില്ലെന്ന് മന്ത്രി എംഎം മണി പറഞ്ഞു. യുഡിഎഫ് സർക്കാരിന്റെ കാലത്തും ഇങ്ങനെ ചെയ്തിട്ടുണ്ട്. ടെൻഡർ തുക ഉയർത്തുന്നത് സംബന്ധിച്ച സർക്കാർ ഉത്തരവ് കെ എസ് ഇ ബിക്ക് ബാധകമല്ലെന്ന് മന്ത്രി ആവർത്തിച്ചു.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
