ഹിന്ദുക്കൾ കേക്ക് മുറിക്കരുത്, മെഴുകുതിരി കത്തിക്കരുത്; സനാതന ധർമം സംരക്ഷിക്കണമെന്നും കേന്ദ്രമന്ത്രി
ഹിന്ദുക്കൾ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിക്കുകയോ മെഴുകുതിരി കത്തിക്കുകയോ ചെയ്യരുതെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. സനാതന ധർമം സംരക്ഷിക്കാൻ എല്ലാവരും മുന്നോട്ടുവരണം. കുട്ടികളിൽ സനാതന മൂല്യങ്ങൾ വളർത്താൻ രാമായണം, ഭഗവദ് ഗീത, ഹനുമാൻ ചാലിസ എന്നിവ പഠിപ്പിക്കണമെന്നും മോദിയുടെ മന്ത്രി പറഞ്ഞു
ഇനി മുതൽ കേക്ക് മുറിക്കുകയോ മെഴുകുതിരി കത്തിക്കുകയോ ചെയ്യില്ലെന്ന് പ്രതിജ്ഞ ചെയ്യണം. ക്ഷേത്രത്തിൽ പോയി ഭഗവാൻ ശിവനെയും കാളി മാതാവിനെയും പ്രാർഥിക്കണം. ആളുകൾക്ക് മധുരം വിതരണം ചെയ്യണം. നല്ല ഭക്ഷണം ഉണ്ടാക്കണം
മെഴുകുതിരികൾ കത്തിക്കുന്നതിന് പകരം മൺചെരാതുകളാണ് കത്തിക്കേണ്ടതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ക്രിസ്ത്യൻ മിഷണറികളുടെ സ്കൂളുകളിൽ പഠിക്കുന്ന ഹിന്ദു കുട്ടികൾ കുടുമ കെട്ടാനോ തിലകക്കുറി അണിയാനോ തയ്യാറാകുന്നില്ല. എന്നാൽ ക്രിസ്ത്യൻ രീതികളെ അനുകരിച്ച് പ്രാർഥിക്കാൻ ശ്രമിക്കുന്നുവെന്നും ഗിരിരാജ് സിംഗ് പറഞ്ഞു
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
