ഡയസിൽ കയറി മുദ്രവാക്യം വിളിച്ച നാല് പ്രതിപക്ഷ എംഎൽഎമാർക്ക് സ്പീക്കറുടെ ശാസന
ബുധനാഴ്ച നടന്ന നിയമസഭാ സമ്മേളനത്തിനിടെ സ്പീക്കറുടെ ഡയസിൽ കയറി മുദ്രവാക്യം വിളിച്ച നാല് പ്രതിപക്ഷ അംഗങ്ങൾക്ക് ശാസന. റോജി ജോൺ, അൻവർ സാദത്ത്, എൽദോസ് കുന്നപ്പള്ളി, ഐ സി ബാലകൃഷ്ണൻ എന്നിവരെയാണ് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ശാസിച്ചത്.
303ാം ചട്ടപ്രകാരമാണ് നടപടി. ഇവർ സാമാന്യമര്യാദയും ചട്ടങ്ങളും ലംഘിച്ചു. വ്യക്തിപരമായ നടപടിയല്ലെന്നും ജനാധിപത്യ സമൂഹത്തെ ബാധിക്കുന്ന നടപടികളാണ് ശിക്ഷയെന്നും സ്പീക്കർ ശാസനയിൽ പറയുന്നു. എന്നാൽ സ്പീക്കറുടെ നടപടി പ്രതിപക്ഷം അംഗീകരിച്ചില്ല. സ്പീക്കറുടെ നടപടി അംഗീകരിക്കാനുള്ള ജനാധിപത്യബോധം ഉയർത്തിപ്പിടിക്കണമെന്ന് ശ്രീരാമകൃഷ്ണൻ പറഞ്ഞു
എന്നാൽ കക്ഷി നേതാക്കളുടെ യോഗത്തിൽ പോലും ചർച്ച ചെയ്യാതെയാണ് നടപടിയെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ഏകപക്ഷീയമായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
