5 ദിവസം കൊണ്ട് ഹൃദയാഘാതം വന്നത് 15 പേർക്ക്; മല കയറാനെത്തുന്നവർക്ക് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Share with your friends

തിരുവനന്തപുരം: ശബരിമല തീർത്ഥാടകർ ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അഭ്യർത്ഥിച്ചു. പമ്പ മുതൽ ശബരിമല വരെയുള്ള ദീർഘദൂര കയറ്റം ആരോഗ്യമുള്ള ഒരാളിൽ പോലും വിവിധ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കിയേക്കാം. ആ നിലയ്ക്ക് പ്രായമായവർക്കും കുട്ടികൾക്കും രോഗികൾക്കും വളരെ പെട്ടെന്ന് ആരോഗ്യ പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ട്.

ശബരിമല നട തുറന്ന് 5 ദിവസം കൊണ്ട് 15 പേർക്കാണ് ഹൃദയാഘാതം വന്നതായി റിപ്പോർട്ട് ചെയ്തത്. ഇതിൽ 20 വയസുമുതൽ 76 വയസുവരെയുള്ള രോഗികളാണുള്ളത്. ഇതിൽ സമയോചിതമായ ഇടപെടലിലൂടെ 12 പേരേയും രക്ഷിച്ചെടുക്കാൻ ആരോഗ്യ വകുപ്പിനായി. ഈയൊരു ഗുരുതര സാഹചര്യം മനസിലാക്കി ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കുക. എല്ലാ പ്രധാന സെന്ററുകളിലും കാർഡിയോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.

പമ്പ മുതൽ സന്നിധാനം വരെ 15 എമർജൻസി മെഡിക്കൽ സെന്ററുകൾ പ്രവർത്തിച്ചു വരുന്നു. ഹൃദയാഘാതം ഉണ്ടായാൽ ഷോക്ക് നൽകി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ഓട്ടോമെറ്റഡ് ഡിബ്രിഫ്രിലേറ്റർ സംവിധാനവും ഒരുക്കിയിട്ടുണ്ട്. അപ്പാച്ചിമേട്ടിലും നീലിമലയിലുമുള്ള കാർഡിയോളജി സെന്ററുകളിൽ മെഡിക്കൽ കോളേജിലെ കാർഡിയോളജിന്റെ സേവനം 24 മണിക്കൂറും ഉറപ്പ് വരുത്തിയിട്ടുണ്ട്. യാത്രാവേളയിൽ എന്തെങ്കിലും ബുദ്ധിമുട്ടനുഭവിക്കുന്നവർ നിലയ്ക്കൽ മുതൽ സന്നിധാനം വരെയും ഇടത്താവളങ്ങളിലും സജ്ജമാക്കിയിരിക്കുന്ന ആരോഗ്യ സംവിധാനം ഉപയോഗിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

പമ്പ മുതൽ സന്നിധാനം വരെയുളള കാൽനട യാത്രയിൽ തീർത്ഥാടകർക്ക് ഉണ്ടാകുന്ന നെഞ്ചിടിപ്പ്, ശ്വാസംമുട്ടൽ, നെഞ്ചുവേദന തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളോ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് ശ്രദ്ധിച്ചില്ലെങ്കിൽ ഒരുപക്ഷെ ഹൃദയാഘാതത്തിലേക്ക് നീങ്ങാം. അതിനാൽ ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശങ്ങൾ പാലിക്കണം. എല്ലാ ഭാഷകളിലും ഇതുസംബന്ധിച്ച ലഘുലേഖകൾ വിതരണം ചെയ്തു വരുന്നു. ഇത് പരമാവധി തീർത്ഥാടകരിലേക്ക് എത്തിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

മല കയറുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ടവ

1. എല്ലാ പ്രായത്തിലുമുള്ള തീർത്ഥാടകരും സാവധാനം മലകയറണം.
2. ലഘു ഭക്ഷണം കഴിച്ചതിനുശേഷം മലകയറുന്നതാണ് നല്ലത്.
3. 45 വയസിന് മുകളിലുള്ള എല്ലാ തീർഥാടകരും പ്രത്യേകിച്ച് പാരമ്പര്യമായി ഹൃദയ സംബന്ധമായ പ്രശ്നങ്ങളോ രക്താതി മർദ്ദമോ ഉള്ളവർ മലകയറുന്നതിന് മുമ്പ് വൈദ്യ പരിശോധനയ്ക്ക് വിധേയരാകണം.
4. സ്ഥിരമായി മരുന്ന് കഴിക്കുന്ന തീർത്ഥാടകർ വ്രതത്തിന്റെ ഭാഗമായി മരുന്നുകൾ കഴിക്കുന്നത് നിർത്തരുത്.
5. ആത്സ്മ രോഗികളും അലർജിയുമായി ബന്ധപ്പെട്ട ശ്വസന പ്രശ്നങ്ങൾ അനുഭവിക്കുന്നവരും മലകയറുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം. ആരോഗ്യവകുപ്പ് കാനനപാതയിൽ നടത്തുന്ന ഓക്സിജൻ പാർലറുകൾ ഉപയോഗിക്കണം. ശ്വാസകോശ ശേഷി വർദ്ധിപ്പിക്കുന്നതിനായി ആത്സ്മ രോഗികൾ അവരുടെ വ്യായാമത്തിൽ ഓട്ടവും എയറോബിക് വ്യായാമവും ഉൾപ്പെടുത്തി മല കയറ്റത്തിന് മുൻകൂട്ടി തയ്യാറാകണം

 

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!