പറമ്പാടൻ എക്‌സിറ്റീരിയോക്ക് ഉദ്ഘാടനം നാളെ

പറമ്പാടൻ എക്‌സിറ്റീരിയോക്ക് ഉദ്ഘാടനം നാളെ

കൊണ്ടോട്ടി: പറമ്പാടൻ എക്‌സിറ്റീരിയോക്ക് നാളെ (2019 ഡിസംബർ 18 ബുധൻ) വൈകു. 7 മണിക്ക് കൊണ്ടോട്ടി-കോടങ്ങാടിൽ ഫിറോസ് കുന്നുംപറമ്പിൽ ഉദ്ഘാടനം നിർവഹിക്കും.

പറമ്പാടൻ എന്ന പ്രശസ്ത ബ്രാൻഡിന്റെ പുതിയ ബ്രാൻഡ് നെയിം ആണ് പറമ്പാടൻ എക്‌സിറ്റീരിയോക്ക്. നമ്മുടെ വീടുകളുടെ പുറത്തേക്ക് ആവശ്യമായ വ്യത്യസ്ത രൂപത്തിലുള്ള സ്റ്റോണുകൾക്ക് പുറമെ പറമ്പാടന്റേതായിട്ടുള്ള വ്യത്യസ്ത കളറുകളിലും ഡിസൈനുകളോടും കൂടിയ ഇന്റർലോക്കുകളും ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ പറ്റിയ രീതിയിൽ ഈ ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്.

കൂടാതെ കാർപോർച്ചുകൾക്കും വീടുകളുടെ മുറ്റങ്ങൾക്കും ബാത്‌റൂമുകൾക്കും അനുയോജ്യമായ ഗ്രിപ്പ് ടൈലുകളും വിശാലമായ പുതിയ ഷോറൂമിൽ ഉപഭോക്താക്കൾക്കായി പറമ്പാടൻ എക്സ്റ്റീരിയോക്ക് ഒരുക്കിയിട്ടുണ്ട്. വീടിന്റെ ഉൾഭാഗങ്ങൾ മോഡിപിടിപ്പിക്കാനുള്ള ടൈലുകളും മറ്റും പല ഷോപ്പുകളിലും കാണാമെങ്കിലും വീടുകളുടെ ചുറ്റുപാടുകൾക്കനുയോജ്യമായവ കാണാറില്ല. ഭൂമിയിലേക്ക് വെള്ളം ഇറങ്ങിപ്പോകാൻ തക്ക അനുയോജ്യമായ ഇന്റർലോക്കുകളും സ്‌റ്റോണുകളും ഈ പുതിയ ഷോറൂമിലുണ്ട്.

എങ്ങിനെയാണ് ഈ ഇന്റർലോക്കുകളും സ്‌റ്റോണുകളും വിരിക്കുന്നതെന്നും വിരിക്കുന്നതിന്റെ വീഡിയോയും ഷോറൂമിൽ പ്രദർശിപ്പിച്ചിട്ടുണ്ടെന്നും ഉപഭോക്താക്കൾക്ക് വാഹനം പാർക്കിംഗ് സൗകര്യവും ഷോറൂമിൽ ഒരുക്കിയിട്ടുണ്ടെന്നും പറമ്പാടൻ മാനേജിംഗ് ഡയറക്ടർ അഡ്വ. ഫസലുൽ ഹഖ് പറമ്പാടൻ പറഞ്ഞു.

Share this story