കാസെം സൊലൈമാനിയുടെ വധം: അമേരിക്കക്കാരുടെ സുരക്ഷിതത്വം ഭീഷണിയിലെന്ന് ഒബാമയുടെ മുൻ ഉപദേഷ്ടാവ്

Share with your friends

മൊയ്തീൻ പുത്തൻചിറ

വാഷിംഗ്ടൺ: ഇറാനിയൻ മിലിട്ടറി കമാൻഡർ കാസെം സൊലൈമാനിയെ സൈനിക നടപടിയിലൂടെ വധിക്കാനുള്ള പ്രസിഡൻറ് ഡൊണാൾഡ് ട്രംപിൻറെ തീരുമാനം അമേരിക്കക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയായെന്ന് മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ മിഡിൽ ഈസ്റ്റ് ഉപദേഷ്ടാവ് റോബർട്ട് മാലി പറഞ്ഞു.

ഇറാഖിലെ വരേണ്യരായ കുഡ്‌സ് സേനയെ നയിച്ച കാസിം സൊലൈമാനിയെ ലക്ഷ്യമിട്ടാണ് യുഎസ് ആക്രമണം നടത്തിയത്. ഇറാനിൽ നിന്ന് വെള്ളിയാഴ്ച ഇറാഖിലെത്തിയ ശേഷം ബാഗ്ദാദ് വിമാനത്താവളത്തിൽ നിന്ന് വാഹനത്തിൽ സഞ്ചരിക്കവേയാണ് ആക്രമണം. ഈ വിവാദപരമായ തീരുമാനത്തിൽ ഡെമോക്രാറ്റുകളിൽ നിന്ന് ഗണ്യമായ വിമർശനത്തിന് ഇടയാക്കി. ഇറാനാകട്ടേ ഇതിന് പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞയുമെടുത്തു.

ആക്രമണം നടന്നതിനുശേഷം വെള്ളിയാഴ്ച സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ, ലോകം കൂടുതൽ സുരക്ഷിതമായെന്നും, ഖാസെം സൊലൈമാനി കൊല്ലപ്പെട്ടത് ഈ മേഖലയിലെ അമേരിക്കക്കാർ കൂടുതൽ സുരക്ഷിതരായെന്നും പ്രസ്താവിച്ചു. തിങ്കളാഴ്ച സിഎൻഎന്നുമായുള്ള അഭിമുഖത്തിനിടെ, ഒബാമയുടെ സ്‌പെഷ്യൽ അസിസ്റ്റൻറായും മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക, ഗൾഫ് റീജിയൻ എന്നിവയുടെ വൈറ്റ് ഹൗസിലെ കോഓർഡിനേറ്ററായും സേവനമനുഷ്ഠിച്ച റോബെർട്ട് മാലി ഈ വിലയിരുത്തലിനോട് വിയോജിപ്പ് പ്രകടിപ്പിച്ചു.

‘തീർച്ചയായും അമേരിക്കക്കാർ സുരക്ഷിതരല്ല, ഖാസെം സൊലൈമാനി കൊല്ലപ്പെടുന്നതിന് മുമ്പുള്ളതിനേക്കാൾ അരക്ഷിതാവസ്ഥ കൂടുതലായി,’ അദ്ദേഹം പറഞ്ഞു. ‘വാസ്തവത്തിൽ, ട്രംപ് ഭരണകൂടം അധികാരമേറ്റ നാളിനേക്കാൾ ഇപ്പോൾ സുരക്ഷിതത്വം കുറവാണ്,’ ഒബാമ കാലഘട്ടത്തിലെ ഉദ്യോഗസ്ഥൻ വാദിച്ചു.

‘ഇറാന്റെ ആണവ കരാറിൽ നിന്ന് പിന്മാറൽ, പരമാവധി ഉപരോധം ഏർപ്പെടുത്തൽ, ഇപ്പോൾ ഖാസെം സൊലൈമാനിയെ കൊല്ലുക തുടങ്ങിയ തീരുമാനങ്ങളുടെ പരമ്പര അമേരിക്കക്കാരുടെ ജീവിതത്തെ തീർച്ചയായും മുമ്പത്തേതിനേക്കാൾ കൂടുതൽ അപകടത്തിലാക്കി,’ ട്രംപിൻറെ ഇറാൻ നയത്തെ വിമർശിച്ച് മാലി പറഞ്ഞു.

തൻറെ രാജ്യം തീർച്ചയായും തിരിച്ചടിക്കും, എന്നാൽ ലക്ഷ്യങ്ങൾ അമേരിക്കയുടെ സായുധ സേനയ്‌ക്കെതിരെയായിരിക്കുമെന്ന് ഇറാനിലെ പരമോന്നത നേതാവ് അയാത്തൊള്ള ഖൊമൈനിയുടെ ഉന്നത സൈനിക ഉപദേഷ്ടാവ് ജനറൽ ഹുസൈൻ ഡെഹ്ഗാൻ ഞായറാഴ്ച സിഎൻഎന്നിനോട് പറഞ്ഞു. ‘ഉറപ്പായും പ്രതികരണം സൈനികമായും സൈനിക കേന്ദ്രങ്ങൾക്കെതിരായും ആയിരിക്കും,’ ഡെഹ്ഗാൻ പറഞ്ഞു.

‘അമേരിക്കയാണ് യുദ്ധം ആരംഭിച്ചത്. അതിനാൽ അവരുടെ നടപടികൾക്ക് ഉചിതമായ പ്രതികരണങ്ങൾ അവർ പ്രതീക്ഷിക്കണം,’ അദ്ദേഹം കൂട്ടിച്ചേർത്തു.

ആക്രമണത്തോടൊപ്പം അമേരിക്ക തീവ്രവാദ കൊലപാതകമാണ് നടത്തിയതെന്ന് ഇറാൻ വിദേശകാര്യമന്ത്രി ജവാദ് സരീഫ് തിങ്കളാഴ്ച ട്വിറ്ററിൽ കുറിച്ചു. ട്രംപിൻറെ തീരുമാനം ‘ആഗോളതലത്തിൽ അമേരിക്കൻ വിരുദ്ധ വികാരവും കോപവും സമീപകാലത്തേക്കാൾ കൂടുതലായി’ എന്ന് അദ്ദേഹം പറഞ്ഞു. ‘പശ്ചിമേഷ്യയിൽ ആപൽക്കാരിയായ യുഎസിൻറെ സാന്നിധ്യം ഇതോടെ അവസാനിച്ചു,’ സരിഫ് ഉറപ്പിച്ചു പറഞ്ഞു.

ഇറാൻ തിരിച്ചടിച്ചാൽ ‘ഇറാനിയൻ സംസ്‌കാരത്തിന്റെ’ പ്രധാനപ്പെട്ട കേന്ദ്രങ്ങൾ ഉൾപ്പെടുന്ന 52 സ്ഥലങ്ങളുടെ പട്ടിക തൻറെ ഭരണകൂടം തയ്യാറാക്കിയിട്ടുണ്ടെന്നും വേണ്ടിവന്നാൽ അവയും നശിപ്പിക്കും എന്ന് ട്രംപ് ശനിയാഴ്ച ഭീഷണിപ്പെടുത്തി.

സൈനിക ഉപകരണങ്ങൾക്കായി അമേരിക്ക രണ്ട് ട്രില്യൺ ഡോളറാണ് ചെലവഴിച്ചത്. ലോകത്തിലെ ഏറ്റവും വലിയതും ഏറ്റവും മികച്ചതുമാണ് ഞങ്ങളുടെ ആയുധങ്ങൾ,’ ഞായറാഴ്ച ട്രംപ് ട്വിറ്ററിൽ കൂട്ടിച്ചേർത്തു. ‘ഇറാൻ ഒരു അമേരിക്കൻ താവളത്തെയോ ഏതെങ്കിലും അമേരിക്കനെയോ ആക്രമിക്കുകയാണെങ്കിൽ, ഞങ്ങൾ ആ പുതിയ മനോഹരമായ ആയുധങ്ങൾ മേല്പറഞ്ഞ സ്ഥലങ്ങളിൽ ഉപയോഗിക്കും … ഒരു മടിയും കൂടാതെ’, ട്രംപ് പറഞ്ഞു.

കോൺഗ്രസിലെ ഡെമോക്രാറ്റുകൾ പ്രസിഡൻറിൻറെ തീരുമാനത്തെയും ഇറാനിലെ സാംസ്‌കാരിക കേന്ദ്രങ്ങളെ ലക്ഷ്യമിടാനുള്ള ഭീഷണിയെയും എതിർത്തു. അത്തരമൊരു നീക്കം അന്താരാഷ്ട്ര നിയമപ്രകാരം യുദ്ധക്കുറ്റമാകുമെന്ന് നിരവധി ഡെമോക്രാറ്റിക് നിയമ നിർമ്മാതാക്കൾ പറഞ്ഞു.

തങ്ങളുടെ രാജ്യത്ത് ആക്രമണം നടത്താൻ കോൺഗ്രസിലോ ഇറാഖ് സർക്കാരിലോ നേതാക്കളോട് ആലോചിക്കാതെയാണ് ട്രംപ് തീരുമാനം എടുത്തത്. ഇതിന് മറുപടിയായി ഇറാഖ് പാർലമെൻറ് അമേരിക്കൻ സൈന്യത്തോട് രാജ്യം വിട്ടുപോകാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയത്തിന് വോട്ട് ചെയ്തു. എന്നാൽ ആ തീരുമാനവുമായി മുന്നോട്ട് പോയാൽ ഇറാനെതിരെ നിലവിൽ ചുമത്തിയതിനേക്കാൾ ശക്തമായ ഉപരോധം യുഎസ് സഖ്യത്തിന്മേൽ നൽകുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി.

ടെഹ്‌റാനും വാഷിംഗ്ടണും തമ്മിൽ പതിറ്റാണ്ടുകളായി പിരിമുറുക്കങ്ങൾ ഉയർന്നിരുന്നുവെങ്കിലും ഇറാൻറെ ആണവകരാർ എന്നറിയപ്പെടുന്ന സംയുക്ത സമഗ്ര പദ്ധതി (ജെസിപിഒഎ) ഒപ്പു വെച്ചതോടെ ബരാക് ഒബാമയുടെ ഭരണത്തിൽ സ്ഥിതിഗതികൾ മെച്ചപ്പെട്ടിരുന്നു. യുഎസിന് പുറമേ യൂറോപ്യൻ യൂണിയൻ, ഫ്രാൻസ്, ജർമ്മനി, യുണെറ്റഡ് കിംഗ്ഡം, റഷ്യ, ചൈന എന്നിവരും ഒപ്പുവച്ച ആ ഉടമ്പടി ആണവ പദ്ധതി തടയുന്നതിന് പകരമായി ഇറാൻ ഉപരോധവും അന്താരാഷ്ട്ര നിക്ഷേപവും വാഗ്ദാനം ചെയ്തു.

ഐക്യരാഷ്ട്രസഭയുടെ ന്യൂക്ലിയർ വാച്ച്‌ഡോഗായ ഇൻറർനാഷണൽ ആറ്റോമിക് എനർജി ഏജൻസി (ഐഎഇഎ) യുടെ സ്ഥിരമായ റിപ്പോർട്ടുകൾ ഇറാൻ ഉടമ്പടി പാലിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ, കരാർ ആരംഭിച്ചതു മുതൽ വിമർശിച്ച ട്രംപ് 2019 മെയ് മാസത്തിൽ ജെസിപിഒഎഎയിൽ നിന്ന് പിന്മാറി. ഇറാനെതിരായ സാമ്പത്തിക ഉപരോധം വീണ്ടും നടപ്പാക്കി. മറ്റ് ഒപ്പുവെച്ച ഇടപാടുകളിൽ നിന്ന് പിന്മാറുകയും ചെയ്തു. ട്രംപിൻറെ തീരുമാനം ഉണ്ടായിരുന്നിട്ടും, ഇറാൻ തങ്ങളുടെ പ്രതിജ്ഞാബദ്ധതകളിൽ നിന്ന് ക്രമാനുഗതമായി പിന്മാറാൻ തുടങ്ങുന്ന 2019 മെയ് വരെ കരാർ പാലിച്ചിരുന്നു.

സൊലൈമാനിയുടെ കൊലപാതകത്തെത്തുടർന്ന്, കരാറിൻറെ ആവശ്യകതകൾ അവഗണിക്കുമെന്നും ആണവ പദ്ധതിയുടെ എല്ലാ പരിധികളും അവസാനിപ്പിക്കുമെന്നും ഇറാൻ പ്രഖ്യാപിച്ചു. എന്നിരുന്നാലും, യുഎസ് ഉൾപ്പെടുന്ന കരാറിൽ ഒപ്പു വെച്ച എല്ലാ രാജ്യങ്ങളും നിബന്ധനകൾ പാലിച്ച് ഉടമ്പടിയിലേക്ക് മടങ്ങുകയാണെങ്കിൽ തങ്ങളും പുനർവിചിന്തനം നടത്തുമെന്നും ഇറാൻ പറഞ്ഞു.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!