ദേശീയ പണിമുടക്ക് ദിനത്തിൽ കണ്ണൂരിൽ യുവതിക്ക് 108 ആംബുലൻസിൽ സുഖപ്രസവം
ദേശീയ പണിമുടക്ക് ദിനത്തിൽ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതിക്ക് 108 ആംബുലൻസിനുള്ളിൽ സുഖപ്രസവം. കണ്ണൂർ നെടുംപൊയിൽ പുത്തൻപുര വീട്ടിൽ വൈശാഖിന്റെ ഭാര്യ അമൃതയാണ് ആംബുലൻസിൽ പെൺകുഞ്ഞിന് ജന്മനം നൽകിയത്. ബുധനാഴ്ച പുലർച്ചെയായിരന്നു സംഭവം
പുലർച്ചെ മൂന്നരോയോടെയാണ് അമൃതക്ക് പ്രസവവേദന അനുഭവപ്പെട്ടത്. തലശ്ശേരി സർക്കാർ ആശുപത്രിയിലേക്ക് ഓട്ടോറിക്ഷയിൽ പോകുന്നതിനിടെ അമൃതയുടെ നില വഷളാകുകയായിരുന്നു. ഇതോടെയാണ് വൈശാഖ് 108 ആംബുലൻസിന്റെ സസഹായം തേടിയത്. കൺട്രോൾ റൂമിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പേരാവൂർ താലൂക്ക് ആശുപത്രിയിൽ സർവീസ് നടത്തുന്ന 108 ആംബുലൻസ് ഉടനെ സ്ഥലത്തേക്ക് എത്തുകയായിരുന്നു
അമൃതയുടെ ആരോഗ്യനില മോശമെന്ന് വ്യക്തമായതോടെ എമർജൻസി മെഡിക്കൽ ടെക്നീഷ്യൽ ഹണിമോൾ മാനുവൽ യുവതിയെ ആംബുലൻസിലേക്ക് മാറ്റുകയും പൈലറ്റ് ധനേഷ് ആശുപത്രിയിലേക്ക് കുതിക്കുകയുമയാരുന്നു. എന്നാൽ ആശുപത്രിയിലേക്കുള്ള വഴിമധ്യേ ഹണിമോളുടെ പരിചരണത്തിൽ പുലർച്ചെ 5.10ന് അമൃത ആംബുലൻസിൽ വെച്ച് തന്നെ കുഞ്ഞിന് ജീവൻ നൽകുകയായിരുന്നു. പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കുഞ്ഞിനെയും അമ്മയെയും ധനേഷ് കൂത്തുപറമ്പ് സർക്കാർ ആശുപത്രിയിൽ എത്തിച്ചു. വൈശാഖ്-അമൃത ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയാണിത്
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
