`ഇന്ത്യ-ന്യൂസിലാൻഡ് ആദ്യ ടി20യിൽ ടോസ് ഇന്ത്യക്ക്; പന്തും സഞ്ജുവും ടീമിലില്ല
ന്യൂസിലാൻഡിനെതിരെ ഒന്നാം ടി20യിൽ ടോസ് ഇന്ത്യക്ക്. വിരാട് കോഹ്ലി ആദ്യം ബോൾ ചെയ്യാനുള്ള തീരുമാനമെടുത്തു. ഓക് ലാൻഡിലാണ് മത്സരം. റിഷഭ് പന്തിനെ പുറത്തിരുത്തിയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. കെ എൽ രാഹുലാണ് വിക്കറ്റ് കീപ്പർ.
മലയാളി താരം സഞ്ജു സാംസണും അന്ത്യ ഇലവനിൽ ഇടം നേടാനായില്ല. അതേസമയം ശിവം ദുബെയും മനീഷ് പാണ്ഡെയും ടീമിലുണ്ട്.
ഇന്ത്യൻ ടീം: രോഹിത് ശർമ, കെ എൽ രാഹുൽ, വിരാട് കോഹ്ലി, ശ്രേയസ്സ് അയ്യർ, മനീഷ് പാണ്ഡെ, ശിവം ദുബെ, രവീന്ദ്ര ജഡേജ, ഷാർദൂൽ ഠാക്കൂർ, ജസ്പ്രീത് ബുമ്ര, ചാഹൽ, മുഹമ്മദ് ഷമി
ന്യൂസിലാൻ ടീം: മാർട്ടിൻ ഗപ്റ്റിൽ, കോളിൻ മൺറോ, കെയ്ൻ വില്യംസൺ, ടിം സീഫർട്ട്, റോസ് ടെയ്ലർ, കോളിൻഡി ഗ്രാൻഡ്ഹോം, മിച്ചൽ സാന്റ്നർ, ടിം സൗത്തി, ഇഷ് സോധി, ബ്ലെയർ ടിക്നർ, ഹാമിഷ് ബെന്നറ്റ്
മത്സരം ഓരോവർ പൂർത്തിയാകുമ്പോൾ കിവീസ് വിക്കറ്റ് നഷ്ടമില്ലാത ഏഴ് റൺസ് എടുത്തിട്ടുണ്ട്. അഞ്ച് റൺസുമായി ഗപ്റ്റിലും ഒരു റൺസുമായി മൺറോയുമാണ് ക്രീസിൽ
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
