ഇനിയൊരു ജന്മംകൂടി – ഭാഗം 9

Share with your friends

നോവൽ

******

എഴുത്തുകാരി: ശിവ എസ് നായർ

അഖിലേഷിനെ നോക്കി നിൽക്കെ ആവണിയുടെ കണ്ണുകൾ നിറഞ്ഞു വന്നു.

സർവ്വവും മറന്നു അവൾ ഓടി ചെന്ന് അവനെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു.

അഖിലേഷ് ആവണിയെ തന്റെ മാറോടു ചേർത്ത് പിടിച്ചു. അവന്റെ കണ്ണുകളും നിറഞ്ഞു തുളുമ്പി.

അതെല്ലാം കണ്ടു പുറത്തു മറ്റൊരാൾ നിൽക്കുന്നത് ഇരുവരും അറിഞ്ഞിരുന്നില്ല.

സുധീഷിന്റെ അച്ഛൻ സുരേന്ദ്രനായിരുന്നു അത്.
ഭാര്യയ്ക്ക് വേണ്ട ഡ്രെസ്സുകൾ എടുക്കാൻ ഹോസ്പിറ്റലിൽ നിന്നും വന്നതായിരുന്നു അദ്ദേഹം.

വീട്ടിൽ മറ്റാരുമില്ലാത്ത സമയം ആവണിയെ അന്യ പുരുഷനോടൊപ്പം അത്തരമൊരു സാഹചര്യത്തിൽ കണ്ടതും ആ പിതൃ ഹൃദയം വല്ലാതെ വേദനിച്ചു.

ആവണിയോട് അദ്ദേഹത്തിനു അതുവരെയുണ്ടായിരുന്ന സ്നേഹം വെറുപ്പായി മാറി.

ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ സുരേന്ദ്രൻ സ്തംഭിച്ചു നിന്നു.

തളർച്ചയോടെ അയാൾ സിറ്റ്ഔട്ടിൽ ഇട്ടിരുന്ന ചാരു കസേരയിലേക്കിരുന്നു.
ഹാളിൽ നിന്നുയരുന്ന ആവണിയുടെ തേങ്ങൽ അദ്ദേഹത്തിന് കേൾക്കാമായിരുന്നു.

അഖിലേഷ് ആവണിയുടെ മുഖം കൈകുമ്പിളിൽ എടുത്തു. പതിയെ അവൻ തന്റെ ചുണ്ടുകൾ അവളുടെ ചുവപ്പ് കലർന്ന സീമന്ത രേഖയിലേക്ക് അടുപ്പിച്ചു.

അപ്പോഴാണ് ഒരു ഞെട്ടലോടെ ആവണി അഖിലേഷിൽ നിന്നും അകന്നു മാറിയത്.

“അരുത് ഏട്ടാ…. ഞാൻ… ഞാൻ…. ഞാനിപ്പോ മറ്റൊരാളുടെ ഭാര്യയാണ്. ഏട്ടന്റെ പഴയ ആവണിയല്ല ഞാൻ.

പെട്ടന്ന് കണ്മുന്നിൽ അപ്രതീക്ഷിതമായി അഖിലേഷേട്ടനെ കണ്ടപ്പോൾ ഒരു നിമിഷം ഞാൻ പഴയ ആവണിയിലേക്ക് പോയി…. ”

അവളുടെ വാക്കുകൾ അവന്റെ ഹൃദയത്തെ കീറി മുറിച്ചു കൊണ്ട് കടന്നു പോയി.

“ആവണി… ഞാൻ… ” അവൻ വാക്കുകൾ കിട്ടാതെ പതറി.

അഖിലേഷും ആവണിയും പരസ്പരം മുഖത്തോടു മുഖം നോക്കി നിശബ്ദം നിന്നു.
അവരുടെ കണ്ണുകൾ തമ്മിൽ ഇടഞ്ഞു.

ആവണി അപ്പോഴും പൊട്ടി കരയുകയായിരുന്നു.
കയ്യെത്തും ദൂരത്ത്‌ ഉണ്ടായിരുന്നിട്ടും അവളെ തന്റെ മാറോടടക്കി ആ നെറുകയിൽ തലോടി ഒന്ന് സമാധാനിപ്പിക്കാൻ കഴിയാത്തതിൽ അവനു അതിയായ വിഷമം തോന്നി.

തന്റെ മുന്നിൽ നിന്നും നെഞ്ച് പൊട്ടി കരയുന്ന ആവണിയെ നിസ്സഹായതയോടെ അവൻ നോക്കി നിന്നു.

“ആവണി ഇപ്പോൾ മറ്റൊരാളുടെ ഭാര്യയാണ്…. താനിപ്പോൾ അവൾക്ക് അന്യ പുരുഷനാണ്….”

അഖിലേഷ് തന്റെ മനസ്സിനെ അടക്കി നിർത്താൻ ശ്രമിച്ചു.അവന്റെ നോട്ടം അവളുടെ കഴുത്തിലെ താലിയിൽ ഉടക്കി.

അൽപ്പ നേരം അവർക്കിടയിൽ മൗനം തളം കെട്ടി നിന്നു.

“അഖിലേഷേട്ടനെന്താ പെട്ടെന്നിവിടെ…. എന്നെ കാണാൻ വന്നതാണോ…?? ” അവർക്കിടയിലെ മൗനത്തിനു വിരാമമിട്ടു കൊണ്ട് ആവണി ചോദിച്ചു.

അപ്പോഴാണ് അഖിലേഷ് വന്ന കാര്യത്തെ പറ്റി ഓർത്തത്.

“ഇന്നാണ് എനിക്ക് ജോലിയിൽ ജോയിൻ ചെയ്യേണ്ട ദിവസം. എന്നെ പോലീസ് യൂണിഫോമിൽ കാണാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് നീയല്ലേ…

ഇതുവഴി പോയപ്പോൾ ഇവിടെ ഇറങ്ങി നിന്നെയും സുധീഷിനെയും കൂടി കണ്ടിട്ട് പോകാമെന്നു കരുതി… ”

“അഖിലേഷേട്ടനെ പോലീസ് യൂണിഫോമിൽ കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ട്.
പക്ഷേ ഇത്തരമൊരു സാഹചര്യത്തിലായിരുന്നില്ല ഞാൻ കാണാൻ ആഗ്രഹിച്ചത്….”

“ഇനി പഴയതൊന്നും ഓർത്തു വിഷമിച്ചിട്ടു കാര്യമില്ലല്ലോ ആവണി. ഇനിയും എന്നെയോർത്ത് നിന്റെ ജീവിതം പാഴാക്കി കളയരുത്…”

“ഞാൻ മനഃപൂർവം ഏട്ടനെ ചതിച്ചുവെന്ന് വിശ്വസിക്കുന്നുണ്ടോ… ”

“ഇല്ല ആവണി. നിന്നെപ്പറ്റി മോശമായി ചിന്തിക്കാൻ എനിക്ക് കഴിയുമോ…. പക്ഷേ എനിക്ക് ഒരു സത്യം അറിയണം. അതറിയാനും കൂടി വേണ്ടിയാ ഞാൻ വന്നത്… ”

“എന്ത് സത്യം… ” ആകാംക്ഷയോടെ ആവണി അവന്റെ മുഖതേക്ക് ഉറ്റു നോക്കി.

“എന്തായിരുന്നു നീയും അമ്മയും തമ്മിൽ വഴക്കിടാനുണ്ടായ കാരണം..?? ”

“എല്ലാം ഞാൻ പറയാം…എല്ലാം ആരോടെങ്കിലും തുറന്നു പറഞ്ഞില്ലെങ്കിൽ ഒരുപക്ഷെ എനിക്ക് ഭ്രാന്ത് പിടിച്ചു പോകും…”

“പറയ്യ് ആവണി…. ഞാൻ ട്രെയിനിങ്ങിനു പോയ ശേഷമാണ് പ്രശ്നങ്ങൾ എല്ലാം തുടങ്ങിയത്…
അതുകൊണ്ട് എല്ലാം വിശദമായി തന്നെ എനിക്കറിയണം… ”

ആവണിയുടെ ഓർമ്മകൾ പിന്നിലേക്ക് സഞ്ചരിച്ചു.

“അഖിലേഷേട്ടനു അറിയാലോ അമ്മയ്ക്ക് എന്നോടുള്ള പെരുമാറ്റം എങ്ങനെയാണെന്ന്….

സാധാരണ ഒരു അമ്മയ്ക്ക് മകളോടുള്ള വൈകാരികമായ ഒരടുപ്പം പോലും ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നില്ലാന്ന് അറിയാലോ….

ഞാൻ പ്ലസ് ടു പഠിക്കുമ്പോഴായിരുന്നു അമ്മുമ്മയുടെ മരണം. കളി തമാശകൾ പറയാനും വിഷമങ്ങൾ പറയാനും കുറുമ്പ് കാണിക്കാനും എനിക്ക് കൂട്ടായി ഉണ്ടായിരുന്നത് അമ്മുമ്മ മാത്രമായിരുന്നു. പിന്നെ കോളേജ് ജീവിതത്തിലേക്ക് കടന്ന ശേഷമാണ് അഖില വഴി ഞാൻ അഖിലേഷേട്ടനെ പരിചയപ്പെടുന്നത്.

അക്കാര്യങ്ങൾ ഒക്കെ ഏട്ടന് അറിയാവുന്നതല്ലേ.
ഏട്ടൻ ട്രെയിനിങ്ങിനു പോയ ശേഷമാണ് പ്രശ്നങ്ങളുടെ തുടക്കം.

അമ്മ പഴയത് പോലെ ബിസിനസും കാര്യങ്ങളുമായി മുന്നോട്ടു പോയി. ഞാൻ ഡിഗ്രി റിസൾട്ട്‌ വെയിറ്റ് ചെയ്തു വീട്ടിലും ഒതുങ്ങി കൂടി.

അങ്ങനെ ഇരിക്കെയാണ് ഒരു ദിവസം വീട്ടിൽ അമ്മയില്ലാത്ത സമയം നോക്കി അച്ഛമ്മ എന്നെ കാണാനായി വന്നത്.

പിന്നെ ഞാൻ അങ്ങോട്ട്‌ കാണാൻ പോകുന്നതും പതിവായി. എന്നോടു വലിയ സ്നേഹമായിരുന്നു.

ഞാൻ വിവാഹം കഴിഞ്ഞു പോയാലും അമ്മ തനിച്ചാവരുതെന്ന് എനിക്ക് തോന്നി. അതുകൊണ്ട് അച്ഛമ്മയെയും അമ്മയെയും ഒരുമിപ്പിക്കാൻ ഞാൻ തീരുമാനിച്ചു.

അച്ഛനെയും എന്നെയും അച്ഛമ്മയിൽ നിന്നും അമ്മയാണ് അകറ്റിയതെന്നും എന്നിരുന്നാലും അമ്മയോട് അച്ഛമ്മയ്ക്ക് ദേഷ്യമൊന്നുമില്ല എന്ന് കേട്ടപ്പോൾ എനിക്ക് സങ്കടമായി.എന്തിനായിരുന്നു അമ്മ എന്നെയും അച്ഛനെയും അച്ഛമ്മയിൽ നിന്നും അകറ്റിയതെന്ന് ചോദിച്ചപ്പോൾ അച്ഛമ്മ ആ രഹസ്യം എന്നോട് പറഞ്ഞു.

ഒരിക്കലും ഞാൻ അക്കാര്യം അറിയരുതെന്ന് ആഗ്രഹിച്ചിട്ടാണ് അമ്മ അവരോടു അടുപ്പം വയ്ക്കാൻ സമ്മതിക്കാതിരുന്നതെന്ന് പറഞ്ഞു… ”

“എന്തായിരുന്നു ആവണി ആ രഹസ്യം… ” ആകാംക്ഷയോടെ അഖിലേഷ് ചോദിച്ചു.

അതേസമയം ആവണി പറയുന്നതൊക്കെ കേട്ടു കൊണ്ട് സിറ്റ്ഔട്ടിൽ സുരേന്ദ്രനും ഉണ്ടായിരുന്നു.
ആ രഹസ്യം എന്താണെന്നറിയാനായി അദ്ദേഹവും കാതോർത്തിരുന്നു.

“അച്ഛമ്മ പറഞ്ഞത് അമ്മ എന്റെ സ്വന്തം അമ്മയല്ല എന്നാണ്… ”

“ഹെന്ത്….” അഖിലേഷ് ഞെട്ടിത്തരിച്ചു.

സുരേന്ദ്രനും അത് കേട്ട് ഞെട്ടിപ്പോയി.

“സത്യമാണ് ഏട്ടാ…. അത്രയും നാളും എന്റെ മനസ്സിൽ ഉത്തരം കിട്ടാതെ കിടന്ന ചോദ്യമായിരുന്നു എന്തിനാണ് അമ്മയ്ക്ക് എന്നോടിത്ര അകൽച്ചയെന്നത്….

അച്ഛമ്മയിൽ നിന്നും ആ സത്യം അറിഞ്ഞപ്പോൾ എന്റെ മനസ്സിൽ അത്ര നാൾ ഞാൻ എന്നോട് തന്നെ ഒരായിരം തവണ ചോദിച്ച ചോദ്യത്തിനു ഉത്തരം ലഭിക്കുകയായിരുന്നു….

എന്റെ അമ്മയ്ക്ക് ഒരു കുഞ്ഞിനു ജന്മം കൊടുക്കാൻ കഴിയില്ലെന്ന സത്യം വൈകിയാണ് അച്ഛനും അമ്മയും തിരിച്ചറിഞ്ഞത്.

സ്വന്തം ചോരയിൽ ഒരു കുഞ്ഞു വേണമെന്നത് അച്ഛന്റെ ആഗ്രഹമായിരുന്നു. അതിന്റെ പേരിൽ അമ്മയെ ഉപേക്ഷിച്ചു പോകാനൊന്നും അച്ഛൻ നിന്നില്ല.

പകരം ഒരു വാടക ഗർഭപാത്രം തരപ്പെടുത്തി അച്ഛന്റെ ബീജം മറ്റൊരു സ്ത്രീയുടെ ഉദരത്തിൽ ജനിപ്പിച്ചു. വലിയൊരു തുക പാരിതോഷികമായി കൈപ്പറ്റി കൊണ്ട് അവർ അച്ഛനും അമ്മയ്ക്കും എന്നെ പ്രസവിച്ചു നൽകി….

ഇക്കാര്യം ആകെ അറിയാവുന്നത് അച്ഛനും അമ്മയ്ക്കും അച്ഛന്റെയും അമ്മയുടെയും വീട്ടുകാർക്കുമാണ്.
അച്ഛനും അമ്മയുടെ അച്ഛനും അമ്മയും മരിച്ചു പോയി.

പിന്നെ സത്യം അറിയുന്നത് അച്ഛമ്മയ്ക്കും വീട്ടുകാർക്കും മാത്രം. അതുകൊണ്ട് അവരെ അമ്മ അകറ്റി നിർത്തി.

സ്വന്തം മകൾ അല്ലാത്തത് കൊണ്ട് അമ്മയ്ക്ക് എന്നോട് എന്നും ഒരകലം ഉണ്ടായിരുന്നു. അന്നും ഇന്നും അമ്മയ്ക്ക് ഇഷ്ടം അച്ഛനെ മാത്രമാണ്.
ഒരു കടമ പോലെ എന്റെ കാര്യങ്ങൾ ചെയ്തു പോന്നു….

ഒരു ദിവസം അമ്മ കണ്ടു പിടിച്ചു. ഞാൻ അച്ഛമ്മയുമായി സ്നേഹത്തിലായത്. അതിന്റെ പേരിൽ ഞങ്ങൾ കുറെ വഴക്കിട്ടു….

ഞാൻ അമ്മയോട് അച്ഛമ്മ പറഞ്ഞ കാര്യങ്ങൾ വെളിപ്പെടുത്തി. സത്യം ഞാൻ അറിഞ്ഞുവെന്നുവൊക്കെ പറഞ്ഞു. ഇത്ര നാളും എന്നോട് അകലം പാലിച്ചതും സ്നേഹം കാണിക്കാതിരുന്നതും സ്വന്തം മകൾ അല്ലാത്തത് കൊണ്ടല്ലേ എന്ന് ഞാൻ ചോദിച്ചു….

അമ്മ എന്റെ ചോദ്യങ്ങൾക്കൊന്നും മറുപടി പറഞ്ഞില്ല.നേരെ മുറിയിൽ കയറി കതകടച്ചു.
പിന്നീടുള്ള ദിവസങ്ങളിൽ എന്നോടൊന്നു മിണ്ടുക പോലും ചെയ്തില്ല.

എനിക്കും അമ്മയോട് ദേഷ്യമായി. ഞാൻ പോയി അച്ഛമ്മയെ വീട്ടിലേക്കു കൂട്ടി കൊണ്ട് വന്നു.
ഗണേശൻ കൊച്ചച്ഛന്റെ ഭാര്യയുടെ ഉപദ്രവം സഹിക്കാൻ വയ്യെന്ന് അച്ഛമ്മ കൂടെ കൂടെ പറയുമായിരുന്നു.

പിന്നെ ഞാൻ അഖിലേഷേട്ടനോടൊപ്പം വിവാഹം കഴിഞ്ഞു പോകുമ്പോൾ അമ്മയ്ക്ക് കൂട്ടായി അച്ഛമ്മ ഉണ്ടാവുമല്ലോ എന്നൊക്കെ മനസ്സിൽ വിചാരിച്ചാണ് ഞാൻ അച്ഛമ്മയെ വീട്ടിൽ കൊണ്ട് വന്നത്.

പതിയെ അമ്മയുടെ ദേഷ്യമൊക്കെ മാറ്റിയെടുക്കാം എന്ന് കരുതി. എന്നെ പ്രസവിച്ചില്ലെങ്കിലും എന്നെ നോക്കി വളർത്തി ഇത്രയും ആക്കിയത് അമ്മയല്ലേ. അതുകൊണ്ട് എനിക്ക് അമ്മയോട് അപ്പൊ തോന്നിയ ദേഷ്യമൊക്കെ മാറി.

അമ്മയോട് പോയി സോറി പറഞ്ഞു ഞാൻ മിണ്ടാൻ ശ്രമിച്ചുവെങ്കിലും അമ്മ മിണ്ടിയില്ല.
അച്ഛമ്മയെ കൊണ്ട് വരുകയും കൂടി ചെയ്തപ്പോൾ എന്നോട് അമ്മയ്ക്ക് വെറുപ്പായി.

എനിക്ക് മുഖം തരാതെ ഒഴിഞ്ഞു മാറി നടക്കാൻ തുടങ്ങി. അതോടെ ഞാൻ ധർമ്മ സങ്കടത്തിലായി.
അച്ഛമ്മ മാത്രമായിരുന്നു ഒരാശ്വാസം.

അങ്ങനെയിരിക്കെയാണ് പതിയെ സ്നേഹം ഭാവിച്ചു കൊച്ചച്ഛൻ അടുത്ത് കൂടിയത്. എന്നോട് ചോദിക്കാതെ സുധീഷിന്റെ ആലോചനയും കൊണ്ട് ഒരു ദിവസം കൊച്ചച്ഛൻ വന്നപ്പോഴാണ് ഞാൻ അഖിലേഷേട്ടന്റെ കാര്യം പറയുന്നത്.

കൊച്ചച്ഛൻ കൊണ്ട് വന്ന വിവാഹത്തിനു സമ്മതിച്ചില്ലെങ്കിൽ അമ്മയെ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി.എന്റെ ഫോണും തല്ലി പൊട്ടിച്ചു കളഞ്ഞു.ഞാൻ എങ്ങോട്ടെങ്കിലും ഓടി രക്ഷപ്പെടാതിരിക്കാനായി വീട്ടു തടങ്കലിൽ വച്ചു.

എനിക്ക് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയായി.
കൊച്ചച്ഛൻ സ്നേഹം ഭാവിച്ചു അടുത്ത് കൂടിയത് ചതിക്കാനായിരുന്നു എന്ന സത്യം അറിഞ്ഞപ്പോഴേക്കും ഏറെ വൈകി പോയി. എന്റെ അച്ഛനെ പോലെയാണ് ഞാൻ കൊച്ചച്ഛനെ കണ്ടത്. പക്ഷെ ഇരുപത്തിഅഞ്ചു ലക്ഷം രൂപയ്ക്ക് വേണ്ടി അയാൾ എന്നെ വിൽക്കുകയായിരുന്നു.

അമ്മ പോലും ഒന്നിലും ഇടപ്പെടാൻ വന്നില്ല.
സുധീഷേട്ടൻ പെണ്ണ് കാണാൻ വന്നപ്പോൾ
വിവാഹത്തിൽ നിന്നും പിന്മാറണമെന്ന് ഞാൻ പറഞ്ഞു.മറ്റൊരാളുമായി ഞാൻ സ്നേഹത്തിലാണെന്ന് അറിഞ്ഞിട്ടും അദ്ദേഹം എന്നെ വിവാഹം കഴിച്ചു.

ദൈവം പോലും എന്നെ കൈവിട്ടു. വിവാഹ മണ്ഡപത്തിൽ ഇരിക്കുമ്പോഴും എന്റെ പ്രതീക്ഷ മുഴുവൻ സുധീഷേട്ടനിലായിരുന്നു. പക്ഷെ കാര്യങ്ങൾ എന്റെ കൈവിട്ടു പോയി….”

തുടർന്നുണ്ടായ സംഭവ വികാസങ്ങൾ ആവണി അഖിലേഷിനോട്‌ പറഞ്ഞു.സുധിയുടെ അമ്മയുടെ അസുഖവും സുധീഷ് വിവാഹത്തിൽ നിന്നും പിന്തിരിയാത്തതിന്റെ കാരണവും എല്ലാം അവൾ അവനെ അറിയിച്ചു.

എല്ലാം കേട്ട് കൊണ്ട് നിശബ്ദനായി അഖിലേഷ് ഇരുന്നു.

“അന്ന് റിസപ്ഷനു വന്നപ്പോൾ നിന്റെ ഇടതു കയ്യിലെ മുറിവ് ഞാൻ ശ്രദ്ധിച്ചിരുന്നു. അപ്പോൾ തന്നെ എനിക്ക് മനസിലായി നിന്റെ നിസ്സഹായവസ്ഥ. പിന്നെ സുധീഷും കൂടെ ഉണ്ടായിരുന്നത് കൊണ്ടാണ് നിന്നോടു അന്നങ്ങനെ ദേഷ്യം ഭാവിച്ചു നിന്നത്….

എന്നെങ്കിലും നിന്റെ വായിൽ നിന്നും സത്യങ്ങൾ അറിയണമെന്നുണ്ടായിരുന്നു.അന്ന് അമ്മയെ വിളിച്ചു അന്വേഷിച്ചപ്പോൾ പോലും നിന്നെ കുറ്റപ്പെടുത്തിയതല്ലാതെ ഇക്കാര്യങ്ങൾ ഒന്നും നിന്റെ അമ്മ എന്നോട് പറഞ്ഞിരുന്നില്ല.

ആവണി നീ ഇത്രയേറെ

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!