കേരളത്തിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാനുള്ള ശ്രമം അംഗീകരിക്കില്ല; തെറ്റിദ്ധാരണയായിരുന്നുവെങ്കിൽ മനേകാ ഗാന്ധി തിരുത്തുമായിരുന്നു

കേരളത്തിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാനുള്ള ശ്രമം അംഗീകരിക്കില്ല; തെറ്റിദ്ധാരണയായിരുന്നുവെങ്കിൽ മനേകാ ഗാന്ധി തിരുത്തുമായിരുന്നു

കേരളത്തിനെതിരെയും പ്രത്യേകിച്ച് മലപ്പുറത്തിന്റെ പേരെടുത്ത് പറഞ്ഞും സംഘടിതമായ പ്രചാരണം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു മിണ്ടാപ്രാണിയുടെ മരണം പ്രത്യേകിച്ച് ഗർഭാവസ്ഥയിൽ വേദനയുണ്ടാക്കുന്നതാണ്. എന്നാൽ കേരളത്തിനെതിരെ പ്രത്യേകിച്ച് മലപ്പുറത്തിന്റെ പേരെടുത്ത് പറഞ്ഞ് സംഘടിതമായ പ്രചാരണം നടക്കുകയാണ്

പാലക്കാട് മണ്ണാർക്കാടാണ് ആന ചരിഞ്ഞത്. കേന്ദ്രമന്ത്രിയടക്കമുള്ളവർ വസ്തുതാവിരുദ്ധമായ ക്യാമ്പയിൻ നടക്കുകയാണ്. കേരളത്തെയും മലപ്പുറത്തെയും അപകീർത്തിപ്പെടുത്താനാണ് ശ്രമം. ഇത് ശരിയായ രീതിയല്ല. കേരളത്തിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാനുള്ള ശ്രമങ്ങൾ അംഗീകരിക്കാനാകില്ല.

തെറ്റിദ്ധാരണയുടെ ഭാഗമായി പറഞ്ഞതാണെങ്കിൽ മനേകാ ഗാന്ധി തിരുത്തുമായിരുന്നു. തിരുത്താൻ തയ്യാറാകാതിരിക്കുന്നത് ബോധപൂർവം പറഞ്ഞതാണെന്നാണ് കാണിക്കുന്നത്. കൊവിഡ് 19 നേരിടുന്നതിൽ കാണിച്ച പ്രതിരോധത്തിന് കേരളത്തിന് ലഭിച്ച ഖ്യാതിയെ ഇല്ലാതാക്കി കളയാമെന്നും വിദ്വേഷം പടർത്താമെന്നും ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് വ്യാമോഹമാണെന്നാണ് പറയാനുള്ളത്.

Share this story