‘ബീക്രാഫ്റ്റ് തേൻ കട’ യുടെ ഏറ്റവും പുതിയ ഷോറൂം നാളെ കോഴിക്കോട് ഉദ്ഘാടനം ചെയ്യും

‘ബീക്രാഫ്റ്റ് തേൻ കട’ യുടെ ഏറ്റവും പുതിയ ഷോറൂം നാളെ കോഴിക്കോട് ഉദ്ഘാടനം ചെയ്യും

കേരളത്തിലെ പ്രമുഖ തേൻ വിപണന കമ്പനിയായ ‘ബീക്രാഫ്റ്റ് തേൻ കട’ യുടെ ഏറ്റവും പുതിയ ഷോറൂം കോഴിക്കോട് അരയിടത്തുപാലത്ത് അൽ സലാമ ഹോസ്പിറ്റലിന് സമീപം നാളെ (ജൂൺ 29) മുൻ മന്ത്രിയും, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖ വ്യക്തിത്വവുമായ ഡോ. എം. കെ. മുനീർ ഉൽഘാടനം ചെയ്യും. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസീറുദ്ദീൻ ഡോക്ടർ യഹ്യാ ഖാൻ നൽകി ആദ്യ വിൽപന ഉൽഘാടനം നിർവ്വഹിക്കും.

കേരളത്തിൽ അങ്ങോളമിങ്ങോളം ഏഴോളം ഒട്‌ലറ്റുകളാണ് വയനാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബീക്രാഫ്റ്റ് തേൻ കടക്കുള്ളത്. ഓൺലൈൻ സേവനങ്ങൾ, ഹോം ഡലിവറി, ഇന്ത്യയിലെവിടെയും ഫ്രീ കൊറിയർ സർവ്വീസ് തുടങ്ങിയവ ബിക്രാഫ്റ്റിന്റെ മാത്ര പ്രത്യേകതയാണ്. കൂടാതെ www.beecrafthoney.com എന്ന കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ബീക്രാഫ്റ്റിന്റെ തേൻ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നുണ്ട്.

തേനീച്ച കർഷകരെ പ്രോത്സാഹിപ്പിക്കുകയും അതിലൂടെ ശുദ്ധമായ തേൻ വിപണിയിലെത്തിക്കുകയും ചെയ്യുക എന്ന ശ്രമകരമായ ദൗത്യം വിജയകരമായി നിർവ്വഹിച്ചു പോരുന്ന ബീക്രാഫ്റ്റ് തേൻകട ഇതിനോടകം തന്നെ തേൻ വിപണന രംഗത്ത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

‘ബീക്രാഫ്റ്റ് തേൻ കട’ യുടെ ഏറ്റവും പുതിയ ഷോറൂം നാളെ കോഴിക്കോട് ഉദ്ഘാടനം ചെയ്യും

 

Share this story