ഉത്ര വധക്കേസ്: രണ്ടാം പ്രതി സുരേഷിനെ മാപ്പ് സാക്ഷിയാക്കി

Share with your friends

കൊല്ലം അഞ്ചൽ ഉത്ര വധക്കേസിൽ രണ്ടാം പ്രതി സുരേഷിനെ മാപ്പുസാക്ഷിയാക്കി. സുരേഷിനെ മാപ്പ് സാക്ഷിയാക്കാൻ എതിർപ്പില്ലെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് നടപടി

ഉത്രയെ കൊലപ്പെടുത്താൻ സൂരജിന് പാമ്പുകളെ നൽകിയത് സുരേഷായിരുന്നു. ആദ്യം അണലിയെയും പിന്നീട് മൂർഖനെയും നൽകി. സുരേഷിന്റെ ചിറക്കരയിലെ വീട്ടിലെത്തിയാണ് സൂരജ് പാമ്പിനെ വാങ്ങിയത്. രണ്ട് പാമ്പുകൾക്കുമായി പതിനായിരം രൂപയും നൽകി.

സൂരജ് പാമ്പിനെ വാങ്ങിക്കൊണ്ടുപോയതിന് സുരേഷിന്റെ മകനും സാക്ഷിയായിരുന്നു. തന്നെ മാപ്പ് സാക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷ് പുനലൂർ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. തുടർന്നാണ് കോടതി അന്വേഷണ സംഘത്തോട് അഭിപ്രായം തേടിയത്.

പണം വാങ്ങി രണ്ട് തവണ സൂരജിന് പാമ്പിനെ വിറ്റതായി സുരേഷ് മൊഴി നൽകിയിരുന്നു. എന്നാൽ കൊലപാതകത്തിനാണ് ഇതെന്ന് തനിക്കറിയില്ലായിരുന്നുവെന്നും ഇയാൾ പറഞ്ഞു. ഇത് അന്വേഷണസംഘം മുഖവിലക്ക് എടുക്കുകയായിരുന്നു. കേസിൽ ദൃക്‌സാക്ഷികൾ ഇല്ലാത്തതിനെ തുടർന്നാണ് സുരേഷിനെ മാപ്പ് സാക്ഷിയാക്കുന്നത്. പ്രോസിക്യൂഷനെയും ഇത് സഹായിക്കും

 

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!