ലോക്ഡൗണ്‍ ഇളവിൽ ആരാധനാലയങ്ങള്‍ മാത്രം അടച്ചിടുന്നതെന്തിനെന്ന് സുപ്രീം കോടതി

Share with your friends

ന്യൂഡൽഹി: ലോക്ഡൗണിൽ ഇളവുകൾ നൽകിവരുമ്പോൾ ആരാധനാലയങ്ങൾ മാത്രം അടച്ചിടുന്നത് എന്തിനെന്ന് സുപ്രീം കോടതി. ക്ഷേത്രങ്ങളിലെ ദർശനത്തിനു പകരമാവില്ല ഇ-ദർശനമെന്നും കോടതി ചൂണ്ടിക്കാട്ടി. ജാർഖണ്ഡിലെ ബൈദ്യനാഥ് ക്ഷേത്രത്തിലെ ശ്രാവണി മേളയ്ക്ക് ഭക്തരെ പ്രവേശിക്കാൻ അനുവദിക്കാത്തതിനെതിരെ നൽകിയ ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് അരുൺ മിശ്ര, ബി.ആർ ഗവായ്, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ച് ഇങ്ങനെ നിരീക്ഷിച്ചത്.

ലോക്ഡൗൺ നിയന്ത്രണങ്ങൾ നീക്കിയ സാഹചര്യത്തിൽ ആരാധനാലയങ്ങൾ തുറക്കുന്നത് സർക്കാർ പരിഗണിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. കോവിഡ് പ്രതിരോധത്തിനായുള്ള സാമൂഹ്യ അകലം അടക്കമുള്ള മാർഗനിർദേശങ്ങൾ പാലിച്ചുകൊണ്ടുവേണം ഇതെന്നും കോടതി നിർദേശിച്ചു. ബിജെപി എംപി നിഷികാന്ത് ദുബെ ആണ് ഹർജി നൽകിയത്.

ബൈദ്യനാഥ് ക്ഷേത്രത്തിലെ ശ്രാവണി മേളയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കുന്നത് തടഞ്ഞുകൊണ്ട് നേരത്തെ ഝാർഖണ്ഡ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഭക്തർക്ക് ഓൺലൈനിലൂടെ ചടങ്ങുകൾ വീക്ഷിക്കാൻ സർക്കാർ സൗകര്യമൊരുക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. എന്നാൽ ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യാൻ സുപ്രീം കോടതി തയ്യാറായില്ല.

ഓൺലൈനിലൂടെയുള്ള ദർശനം പോരെന്നും സാമൂഹ്യ അകലം പാലിച്ചുകൊണ്ട് ഭക്തർക്ക് നേരിട്ട് ദർശനത്തിന് അവസരമൊരുക്കണമെന്നും ആയിരുന്നു നിഷികാന്ത് ദുബെയുടെ ഹർജിയിലെ ആവശ്യം. വീഡിയോ കോൺഫൻസിങ്ങിലൂടെയാണ് കോടതി ഹർജി പരിഗണിച്ചത്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!