ജനങ്ങൾ ഭരണത്തുടർച്ച ആഗ്രഹിക്കുന്നു; അസാധ്യമാണെന്ന് തോന്നിയ കാര്യങ്ങൾ കേരളത്തിൽ യാഥാർത്ഥ്യമായെന്ന് മുഖ്യമന്ത്രി പിണറായി
കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളും എൽഡിഎഫ് ചെയ്ത കാര്യങ്ങൾക്കു തുടർച്ച ആഗ്രഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് വടക്കൻ മേഖല പ്രചരണ ജാഥ കാസർകോട് ഉപ്പളയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സർക്കാരിന്റെ നേട്ടങ്ങൾ പറഞ്ഞ് കൊണ്ടാണ് മുഖ്യമന്ത്രി സംസാരിച്ചത്.
അസാധ്യമാണെന്ന് തോന്നിയ കാര്യങ്ങൾ ഇന്ന് കേരളത്തിൽ യാഥാർത്ഥ്യമായി. കേരളത്തിൽ ഒന്നും നടക്കില്ലെന്ന ജനങ്ങളുടെ നിരാശക്ക് മാറ്റം വന്നു, അത് പ്രത്യാശയായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ നാടിനെ ശരിയായ ദിശാബോധത്തോടെ മുന്നോട്ട് നയിക്കാൻ എൽഡിഎഫിനേ കഴിയൂവെന്നും മുഖ്യമന്ത്രി പറഞ്ഞു
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
