ഹൃദയത്തിൻ താളമായി…..❣️ : ഭാഗം 38

Share with your friends

എഴുത്തുകാരി: റിൻസി പ്രിൻസ്‌

രാവിലെ ശിവൻ അവിടെനിന്നും ആയിരുന്നു വർക്ക് ഷോപ്പിലേക്ക് പോയിരുന്നത്………. അടുത്ത ആഴ്ച തന്നെ ഒന്നുകൂടി എറണാകുളത്തേക്ക് പോകേണ്ടി വരുമെന്ന് ഉള്ളതുകൊണ്ട് അടുത്ത ആഴ്ച ഒരിക്കൽ കൂടി അപർണ്ണയെയും മോളെയും മോളെയും കൊണ്ട് ഇവിടേക്ക് വിടാം എന്നു പറഞ്ഞു ആണ് അവരെയും കൂട്ടി ശിവ ഇറങ്ങിയത്…… കേദാരത്തേക്ക് അവരെ കൊണ്ടുവന്ന വിട്ടതിന് ശേഷമാണ് ശിവ വർക്ക് ഷോപ്പിലേക്ക് പോയത്…………… ഷോപ്പിൽ ചെന്ന് കഴിഞ്ഞതും കുറേ ജോലികൾ ഉണ്ടായിരുന്നു……. അവൻ ആ ജോലിയുടെ തിരക്കുകളിൽ വ്യാപൃതനായി……. വൈകുന്നേരം കുറച്ചു നേരത്തെ ഇറങ്ങി……..

അടുത്ത് കണ്ട സ്വീറ്റ്സ് കടയിൽ നിന്നും എന്തൊക്കെയോ കുറച്ച് സാധനങ്ങൾ വാങ്ങി നേരെ പോയത് അലിയുടെ വീട്ടിലേക്കാണ്…….. ശിവനെ കണ്ടതും അലീന ഒന്ന് ചിരിച്ചു……… അവൻ കയ്യിലിരുന്ന കവറുകൾ ഒക്കെ അവളുടെ കൈകളിലേക്ക് നീട്ടി…………. ” മോന് വേണ്ടി വാങ്ങിയതാണ്…… ഉത്സാഹത്തോടെ ശിവൻ അത് പറഞ്ഞപ്പോൾ അലീനയുടെ മുഖം നേരിയ തോതിൽ ഒന്നു വിടർന്നു……. അത് കണ്ടപ്പോഴേക്കും ശിവന്റെ മാനസിൽ ഒരുപാട് സന്തോഷമായി…….. ശിവൻ കുറേനേരം അപ്പുമോന്റെ അടുത്തിരുന്ന സംസാരിക്കുകയും കളിക്കുകയും ഒക്കെ ചെയ്തിരുന്നു………. ഇതിനോടകംതന്നെ അപ്പുവിന് ശിവനെ ഒരുപാട് ഇഷ്ടമായിരുന്നു. ………… അവൻറെ നോട്ടം ശിവൻറെ കഴുത്തിൽ കിടന്നിരുന്ന വെള്ളി ലോക്കറ്റിൽ ആയിരുന്നു………. ” അത് വേണം……….

അവൻറെ മുഖത്തേക്ക് നോക്കി കുസൃതിയോടെ പറഞ്ഞു…….. ” ഇഷ്ടായോ……? ശിവൻ ചോദിച്ചു……. അവൻ ഉത്സാഹത്തോടെ തലയാട്ടി…….. പെട്ടെന്നാണ് അപർണ പറഞ്ഞ കാര്യം ശിവൻറെ ഹൃദയത്തിൽ ഓർമ്മ വന്നത്…… “ഈ ലോക്കറ്റ് എന്നും ശിവേട്ടൻ മാറിൽ ചേർന്നു കിടക്കണം ഞാൻ എന്നും ശിവേട്ടാ അരികിൽ നിൽക്കുന്നത് പോലെ തോന്നണം…..” ” അത് തരാവോ…….. അവൻ നിഷ്കളങ്കമായി ചോദിച്ചു……. ” ഇത് എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരാൾ തന്നതാ……… ഇത് ഞാൻ ആർക്കും കൊടുക്കില്ല എന്ന് അവൾക്ക് വാക്ക് കൊടുത്തിട്ടുള്ളത് ആണ്…….. അതുകൊണ്ട് ഇതുപോലൊരെണ്ണം ഞാൻ വേറെ വാങ്ങിത്തരാം അതുവരെ ഇത് കൈവച്ചോളൂ……… സൂക്ഷിച്ചുവെച്ചോണെ…….

ഞാൻ വേറെ വാങ്ങി തരുമ്പോൾ ഇത് തിരികെ തരണം……. അവൻ സന്തോഷത്തോടെ തലയാട്ടി…… ശിവ അത്‌ കഴുത്തിൽ നിന്ന് അഴിച്ചു അവന്റെ കൈകളിൽ വച്ചുകൊടുത്തു……… എന്തുകൊണ്ടോ അവന്റെ ഉള്ളം ഒന്ന് പിടഞ്ഞു …… അപർണ്ണ കൈയ്യിൽ നിന്ന് അകലുമ്പോലെ…… അപ്പോഴേക്കും ചായയുമായി അലീന വന്നിരുന്നു…….. ” ഹോസ്പിറ്റലിലെ കാര്യങ്ങളെല്ലാം ഒരുവിധം ശരിയായിട്ടുണ്ട് ……. നീ ഇവനെ കൂട്ടി ഒന്ന് വന്നാൽ മതി……. ഇവൻറെ കണ്ടീഷൻ അറിഞ്ഞിട്ടുവേണം ഓപ്പറേഷൻ ഡേറ്റ് ഫിക്സ് ചെയ്യാൻ…… അത് പറഞ്ഞതും അലീനയുടെ മുഖത്ത് ഒരു ഭയം നിറയുന്നത് ശിവൻ കണ്ടിരുന്നു….. ” നീ ടെൻഷനടിക്കുക ഒന്നും വേണ്ട…… അത്രമാത്രം പ്രശ്നമൊന്നുമില്ല…… ഇപ്പോൾ ചെറിയ പ്രായം ആയതുകൊണ്ട് ഇതൊക്കെ പെട്ടെന്ന് നടക്കുമെന്ന് ആണ് ഡോക്ടർ പറഞ്ഞത്……..

മാത്രമല്ല ഡോക്ടർ എനിക്ക് പരിചയമുള്ള ആളാണ്…… “എങ്കിലും എന്തെങ്കിലുമൊക്കെ കാശ് നമ്മുടെ കയ്യിൽ കരുതേണ്ട…… പുറത്തുനിന്ന് മരുന്നുവാങ്ങാൻ ഉണ്ടാവില്ലേ…… ഇതൊക്കെ ഒരു ചാരിറ്റി ചെയ്യുന്നത് ആണ്…… അവരാണ് മരുന്നും എല്ലാം വാങ്ങുന്നത്……. പിന്നെ ഹോസ്പിറ്റൽ നിൽക്കാനുള്ള കുറച്ച് കാശ് അല്ലേ……. അത് ഞാൻ സംഘടിപ്പിച്ചോളാം……. “വേണ്ട ……. ” അലീന നീ ഇങ്ങനെ വാശി പിടിക്കാതെ……. അത്രയെങ്കിലും അവനെ വേണ്ടി ചെയ്യാൻ നീ എന്നെ അനുവദിക്കു…. അവൻ അങ്ങനെ പറഞ്ഞപ്പോൾ അവൾക്ക് മറുത്തു ഒന്നും പറയാനുണ്ടായിരുന്നില്ല……. 🌼🌼🥀🥀

വൈകുന്നേരം ദേവനാരായണൻ വന്നപ്പോൾ ശിവ അവിടെ കണ്ടിരുന്നില്ല….. അപർണ്ണ ഉമ്മറത്തു തന്നെ ഉണ്ട്…… അവൻ വരുന്ന സമയം ആയിട്ട് അവനെ കാണാതെ ആകുലത അവളുടെ മുഖത്ത് ഉണ്ടായിരുന്നു…… അവളുടെ കയ്യിലിരിക്കുന്ന മോളെ വാങ്ങി കൊണ്ട് ബാഗ് അപർണയുടെ കയ്യിൽ നൽകിക്കൊണ്ട് ദേവൻ പറഞ്ഞു…… “ഇതാ മോളെ……. ശിവ എന്നോട് കുറച്ച് കാശ് ചോദിച്ചിരുന്നു……… ഒരു അഞ്ച് ലക്ഷം രൂപ……!! ഇത് അതിൽ ഉണ്ട്…. അവൻ വരുമ്പോൾ കൊടുത്തേക്ക്…….. ” അച്ഛൻ ഇന്ന് വൈകിട്ട് തന്നെ മൂന്നാർ വരെ ഒന്ന് പോണം…… അതുകൊണ്ട് അവനെ കാണാൻ നികുന്നില്ല….. ആ കാശ് കയ്യിൽ വാങ്ങുമ്പോഴും ശിവേട്ടൻ ഇതിനെപ്പറ്റി ഒന്നും തന്നോട് പറഞ്ഞില്ലല്ലോ എന്ന് അപർണ ഓർത്തിരുന്നു……..

അച്ഛൻറെ കയ്യിൽ നിന്നും അങ്ങനെ കാശൊന്നും വാങ്ങുന്ന ആൾ അല്ല….. പിന്നെ എന്തു പറ്റി……? അവൾ ആ ബാഗ് വാങ്ങി മുറിക്കകത്തേക്ക് കൊണ്ടുപോയി അലമാരിയിൽ ഭദ്രമായി വച്ചു…… അന്ന് വൈകിയാണ് ശിവ തിരികെ വീട്ടിലേക്ക് വന്നത്…….. ശിവന് ഒപ്പം ഭക്ഷണം കഴിച്ച് അകത്തേക്ക് കയറി വന്നപ്പോഴാണ് അച്ഛൻ കാശുകൊണ്ട് തന്നിരുന്നു എന്ന് അപർണ പറഞ്ഞിരുന്നത്……. ” എന്തിനാ ഏട്ടാ ഇത്രയും കാശ്….? ” അതൊരു കൂട്ടുകാരന് വേണ്ടിയാണ്…… അവളുടെ മുഖത്തേക്ക് നോക്കാതെ ആണ് അവൻ അത് പറഞ്ഞത്.. … അവൻ തന്നിൽ നിന്നും എന്തോ ഒളിക്കാൻ ശ്രമിക്കുന്നതുപോലെ അപർണ്ണയും തോന്നിയിരുന്നു……

പറയാൻ താൽപര്യമില്ലാത്ത കാര്യം ആണെന്ന് മനസ്സിലായത് കൊണ്ട് പിന്നീട് അവളോന്നും ചോദിക്കാൻ നിന്നില്ല………… എങ്കിലും മനസ്സിൽ എവിടെയോ ഒരു നൊമ്പരം അവളുടെ ഉള്ളിൽ ഉറങ്ങുന്നുണ്ടായിരുന്നു……. ഇതുവരെ തന്നോട് ഒന്നും പറയാതെ ഇരുന്നിട്ടില്ല…… പിറ്റേദിവസം തന്നെ എറണാകുളത്ത് ഹോസ്പിറ്റലിൽ പോകാൻ ഇരിക്കുകയായിരുന്നു……. അലീനയെ വിളിച്ചു റെഡി ആയി ഇരിക്കാൻ പറഞ്ഞു….. ശിവൻ വർക്ഷോപ്പിൽ ഇത്തിരി തിരക്കുണ്ട് എന്ന് പറഞ്ഞു ഇറങ്ങിയിരുന്നു…… ഉച്ചയ്ക്ക് വർക്ക് ഷോപ്പിലേക്ക് വരണ്ട എന്നും….., ടൗണിലുള്ള അവരുടെ മറ്റൊരു വർക്ഷോപ്പിൽ പോകേണ്ട കാര്യം ഉണ്ടെന്നും അപർണയെ ധരിപ്പിച്ചു…….

മോളുടെയും അപർണ യുടെയും മുഖത്ത് ഓരോ മുത്തം നൽകി ശിവൻ കാലത്ത് തന്നെ അലീനയുടെ വീട്ടിലേക്ക് ചെന്നു…….. അലീനയും മകനും റെഡിയായി നിൽക്കുകയായിരുന്നു……. അവരെയും കൂട്ടി നേരെ എറണാകുളത്തേക്കുള്ള ബസ്സിലേക്ക് കയറി……… ഹോസ്പിറ്റലിൽ ചെന്ന് ഇറങ്ങിയതും നിരഞ്ജന തന്നെ കാണാൻ സാധിച്ചു…… കുഴപ്പമൊന്നുമില്ലെന്നും ഉടനെ തന്നെ ഓപ്പറേഷൻ നടത്താമെന്നും നിരഞ്ജൻ പറഞ്ഞിരുന്നു…… അതുകേട്ടതും അലീനയുടെ മുഖത്ത് പകുതി സമാധാനം നിറയുന്നത് കാണാമായിരുന്നു……. ഉച്ചയ്ക്ക് എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിച്ചാണ് പിരിഞ്ഞത്……. അപ്പോഴെല്ലാം അപ്പുവിന്റെ കൈകൾ ശിവൻറെ കൈകൾക്കുള്ളിൽ ഭദ്രമായിരുന്നു…….

വൈകുന്നേരം മോളെ കുളിപ്പിച്ച് പൗഡറിട്ട് കണ്ണ് എഴുതി പൊട്ടു തൊട്ടു കൊണ്ടിരിക്കുമ്പോഴാണ് പതിവില്ലാതെ അപർണയുടെ മൊബൈൽ അടിച്ചത്…….. വിവാഹശേഷം ശിവേട്ടൻ വാങ്ങി തന്നതാണ് ഒരു ടച്ച് മൊബൈൽ ഫോൺ…… തനിക്ക് അതിൻറെ പണികൾ ഒന്നും അത്ര നന്നായി അറിയില്ലെങ്കിലും ചെറുതായി ഒക്കെ പഠിച്ചു വരുന്നത് ഉണ്ടായിരുന്നുള്ളൂ……. അത്യാവശ്യം കുറച്ചുപേർക്ക് നമ്പർ കൊടുത്തിട്ടുള്ളൂ…… മീര ചേച്ചിക്ക്, ശാലുവിനെ, ശ്രീ ഏട്ടനെ അങ്ങനെയുള്ള കുറച്ച് ആളുകൾക്ക് മാത്രം……. ഫോൺ നോക്കിയപ്പോൾ മീര ചേച്ചി ആണ് …… സന്തോഷത്തോടെ ഫോൺ എടുത്തു….. “ഹലോ മീര ചേച്ചി….. ” ഒരു വിവരവുമില്ലല്ലോ….. “ചേച്ചിക്ക് അറിയാലോ… ഈ കുഞ്ഞിനെ കൊണ്ട് എനിക്ക് സമയമില്ല……..

പഠിക്കാൻ തന്നെ സമയമില്ല മോളുടെ കാര്യങ്ങൾക്കിടയിൽ ഇടയ്ക്കൊന്നു പുസ്തകം വായിച്ചു നോക്കാൻ പോലും സമയം കിട്ടാറില്ല…….. അറ്റൻഡൻസ് ഇല്ലെങ്കിലും എക്സാം എന്നാണ് കരുതുന്നത്……. പക്ഷേ നടക്കുമെന്ന് തോന്നുന്നില്ല……. “ഒക്കെ നടക്കും എടി….. നിങ്ങൾ ഇന്ന് എവിടെ പോയതായിരുന്നു……. ഞാൻ കുറെ പ്രാവശ്യം വിളിച്ചു കിട്ടുന്നില്ലല്ലോ….. ” ഞങ്ങളോ ഞങ്ങൾ എവിടെ പോകാൻ……? ” നീ തമാശ കളികല്ലേ അപ്പു….. ഞാൻ കണ്ടതല്ലേ നീയും ശിവനും കൂടി എറണാകുളത്ത് കിംസ് ഹോസ്പിറ്റലിൽ നിൽക്കുന്നത് ……… ഞാൻ എൻറെ അമ്മയ്ക്ക് ഓപ്പറേഷൻ സംബന്ധിച്ച് അവിടേക്ക് വന്നതാ…….. ശിവനെ ഞാൻ കണ്ടിരുന്നു…… നീയും ശിവനും കൂടെ ഫാർമസിയുടെ മരുന്ന് വാങ്ങി വരുമ്പോഴോ ഞാൻ നിന്നെ വിളിച്ചത്…….. കേട്ടില്ല….. “ഞാനോ….? ചേച്ചിക്ക് തെറ്റിതാവും ഞാനും ചേട്ടനും ഇന്ന് എങ്ങും പോയിട്ടില്ല……

ഏട്ടൻ രാവിലെ വർക്ഷോപ്പിൽ പോയത് ആണ്……. എറണാകുളത്ത് പോയിട്ട് പോലുമില്ല…… ” ശിവനെ കണ്ടാൽ എനിക്ക് അറിയില്ല……… ഞാൻ കണ്ടതല്ലേ ശിവനെ….. ശിവൻ ഇന്നിട്ടത് ഒരു ഒരു വയലറ്റ് ഷർട്ടും അതിനു ചേരുന്ന കരയുള്ള മുണ്ടും അല്ലേ….. ” അതെ…..!! അവൾ ഓർമ്മയിൽ നിന്നും എടുത്തു പറഞ്ഞു….. ” ഞാൻ കണ്ടത് ശിവനെ തന്നെയാണ് കൂടെ ഒരു സ്ത്രീയും ഉണ്ടായിരുന്നു…. ” സ്ത്രീയോ….? അപർണയുടെ ഇടനെഞ്ച് വിങ്ങുന്നുണ്ടായിരുന്നു…… ” നീ ആണെന്ന് തന്നെയാണ് ഞാൻ കരുതിയത്………. കണ്ടാൽ നിന്നെപ്പോലെ തന്നെ ഇരിക്കും……. വണ്ണമുണ്ട്….. നീ പ്രസവശേഷം അല്പം വണ്ണം വെച്ച് ആയിരിക്കും എന്നാണ് ഞാൻ വിചാരിച്ചത്….. അപർണയുടെ ഹൃദയത്തിലൊരു തീക്കനൽ വീഴുന്നത് അവൾ അറിയുന്നുണ്ടായിരുന്നു…… 🌼🌼🌼🌼🌼

അന്ന് ശിവൻ വന്നപ്പോൾ തന്നെ ആ കാര്യം ചോദിക്കാൻ ആയി അപർണ തീരുമാനിച്ചിരുന്നു…… ശിവ വന്നതും അവളെ നോക്കി ഒരു പുഞ്ചിരി സമ്മാനിച്ചിരുന്നു………. അവൻറെ ആ പുഞ്ചിരി കണ്ടപ്പോൾ ചോദിക്കുന്നത് എങ്ങനെയാണ് എന്ന് ഒരു നിമിഷം ഓർത്തെങ്കിലും മനസ്സിലുള്ളത് എന്ന് അറിയാൻ വേണ്ടി എന്ന് കരുതി അവൾ ചോദിക്കാനായി തന്നെ തീരുമാനിച്ചിരുന്നു….. “ശിവേട്ടൻ എറണാകുളത്ത് പോയിരുന്നോ….? പെട്ടെന്ന് ശിവ ഒന്ന് ഞെട്ടി പോയിരുന്നു…… “എറണാകുളത്ത് ഞാൻ എന്തിനാ പോകുന്നത്……? വെറുതെ ആണെങ്കിലും അവളോട് ഒരു കള്ളം പറഞ്ഞപ്പോൾ അവന് വല്ലാത്ത വേദന മനസ്സിനുള്ളിൽ തോന്നുന്നുണ്ടായിരുന്നു.. ” നമ്മുടെ മീര ചേച്ചി പറഞ്ഞു എറണാകുളത്ത് വച്ച് ശിവേട്ടൻ കണ്ടിരുന്നു എന്ന്…..

ഒരു പെൺകുട്ടിയും കൂടെ ഉണ്ടായിരുന്നു എന്ന്…… ഞാൻ വിചാരിച്ചു കൂട്ടുകാരുടെയൊ മറ്റോ കൂടെ പോയത് ആകുമെന്ന്…… അവളുടെ മറുപടിക്ക് എന്ത് പറയണം എന്നറിയാതെ നിസ്സഹായരായി നിൽക്കാൻ മാത്രമേ ആ നിമിഷം അവനെ കഴിയുമായിരുന്നുള്ളൂ….. “നിൻറെ മീരചേച്ചിക്ക് ആളെ തെറ്റിതാവും….. ” നല്ല ക്ഷീണം…… ” ഇന്ന് നല്ല വർക്ക് ഉണ്ടായിരുന്നു…… ഞാൻ ഒന്ന് കുളിക്കട്ടെ…. അതും പറഞ്ഞ് ഷർട്ട് അഴിച്ചു ഒരു മറുപടിക്ക് കാത്തു നിൽക്കാതെ ശിവ ബാത്റൂമിലേക്ക് കയറി…… സത്യമാണെങ്കിലും കള്ളം ആണെങ്കിലും ശിവ പറയുന്നത് എന്തും അവൾക്ക് വിശ്വാസം ആയിരുന്നു……

അതുകൊണ്ട് അത് സത്യമാണെന്ന് തന്നെ വിശ്വസിക്കാൻ ആയിരുന്നു അവൾക്കിഷ്ടം……. ഷർട്ട് എടുത്ത് അവൾ താഴേക്ക് പോകാൻ ഒരുങ്ങുമ്പോഴാണ് പോക്കറ്റിൽ വല്ല കാശോ മറ്റോ ഉണ്ടെങ്കിൽ അത് മാറ്റിയിട്ട് കൊണ്ടുപോകാം എന്ന് കരുതി അവർ നോക്കുമ്പോൾ ആയിരുന്നു അതിൻറെ പോക്കറ്റിൽ നിന്നും എറണാകുളത്തേക്ക് ഉള്ള ടിക്കറ്റുകൾ അവളുടെ കൈകളിൽ കിട്ടിയത്……. ഒരു നിമിഷം മനസ്സിൽ സംശയത്തിന് വേരുകൾ വിടരുന്നത് അവൾ അറിയുന്നുണ്ടായിരുന്നു…. തുടരും…….❤️…ഒത്തിരി സ്നേഹത്തോടെ ✍️ റിൻസി

ഹൃദയത്തിൻ താളമായി…..❣️ : ഭാഗം 37

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!