ശ്രീദേവി: ഭാഗം 24

ശ്രീദേവി: ഭാഗം 24

എഴുത്തുകാരി: അശ്വതി കാർത്തിക

അവളെ മോനു വേണ്ടി അമ്മ ആലോചിക്കട്ടെ….. മഹേഷ് ഒന്നും പറയാതെ അലമാര തുറന്നു ഒരു ബാഗ് എടുത്തു… ❣🌹❣🌹❣🌹❣ ബാഗിൽ നിന്ന് ഒരു കവർ എടുത്തു… അമ്മേ ഇതിൽ സ്വീറ്റ്സ് ഉണ്ട്.. പെട്ടന്ന് പോന്നത് കൊണ്ട് വേറെ ഒന്നും വാങ്ങാൻ പറ്റിയില്ല… ഉച്ചകഴിഞ്ഞു പറ്റിയാൽ പുറത്തു പോയി എല്ലാവർക്കും ഡ്രസ്സ്‌ എടുക്കാം… താൻ ചോദിച്ചതിന് മാത്രം മറുപടി പറയാതെ നിൽക്കുന്ന മകനോട് പിന്നെ അതിനെ പറ്റി ചോദിക്കാൻ ആ അമ്മക്ക് ആയില്ല… ഞാൻ എല്ലാവർക്കും കൊടുത്തേക്കാം… നി ഭക്ഷണം കഴിക്കാൻ വാ.. കണ്ണുകൾ നിറഞ്ഞു വന്നത് മഹി കാണാതെ ഇരിക്കാൻ അമ്മ പെട്ടെന്നു മുറിയിൽ നിന്നും പോവാൻ തുടങ്ങി…. അങ്ങനെ പോവല്ലേ എന്റെ രുഗ്മിണി കൊച്ചേ…

മഹി അമ്മയെ വട്ടം പിടിച്ചു നിർത്തി… അയ്യേ ദേ കണ്ണൊക്കെ നിറഞ്ഞല്ലോ… ഇത്രേം ഉള്ളോ രുഗ്മിണി മോൾ… #അമ്മ ::: സാരല്ല… മോനു ഇഷ്ടം ആയില്ലേ വേണ്ടാ… അവളെ കണ്ടപ്പോൾ എനിക്ക് ഒരുപാട് ഇഷ്ടമായി അതുകൊണ്ട് നിന്നോട് പറഞ്ഞു എന്നെ ഉള്ളൂ… മോന് ഇഷ്ടമായില്ലെങ്കിൽ അത് വിട്ടേക്ക്…. അമ്മാ…. ഞാൻ നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ…. ഞാൻ കല്യാണം കഴിക്കാൻ പോകുന്ന കുട്ടിയെ എന്റെ അമ്മയും അച്ഛനും കൂടെ കണ്ടുപിടിച്ച തരുന്നതാണ് എനിക്ക് ഇഷ്ടം എന്ന്… ഈ ലോകത്തിൽ വച്ച് ഏറ്റവും നല്ലത് നിങ്ങൾ എനിക്ക് വേണ്ടി തിരഞ്ഞെടുക്കൂ എന്ന് എനിക്കറിയാം… പിന്നെ ഞാൻ പല നാട്ടിലും പോയിട്ടുണ്ട് പലതരത്തിലുള്ള പെൺകുട്ടികളെ കണ്ടിട്ടുമുണ്ട്…

പക്ഷേ അവരോടൊന്നും എനിക്ക് വേറൊരു തരത്തിലുള്ള ഇഷ്ടം തോന്നിയിട്ടില്ല… അതെന്താണെന്നോ…. എന്റെ മനസ്സിൽ അമ്മ എന്റെ അച്ഛനെ സ്നേഹിക്കുന്ന പോലെ എന്നെ സ്നേഹിക്കാൻ കഴിയുന്ന ഒരു പെൺകുട്ടിയാണ് വേണ്ടത്…. അമ്മ അമ്മയുടെ കൂടപ്പിറപ്പുകളെ അച്ഛന്റെ വീട്ടിലുള്ളവരെ ഒക്കെ സ്നേഹിക്കുന്നതുപോലെ, എന്റെ വീട്ടിൽ ഉള്ളവരെയും സ്നേഹിക്കാൻ കഴിയുന്ന ഒരു പെൺകുട്ടിയാണ് എന്റെ മനസ്സിൽ….. അങ്ങനെ ഉള്ള ഒരു കുട്ടിക്കെ നമ്മുടെ വീട്ടിലെ നല്ല ഒരു മകളായി മാറാൻ കഴിയൂ…. എന്റെ സഹോദരങ്ങൾക്ക് നല്ലൊരു ചേച്ചി ആവാൻ കഴിയൂ…. അങ്ങനെയൊരു പെൺകുട്ടിയെ കണ്ടു പിടിക്കാൻ എന്റെ അമ്മയ്ക്ക് മാത്രമേ കഴിയൂ…. അതാണ് എന്റെ അമ്മ..ന്റെ സുന്ദരി അമ്മ….. മഹി അമ്മയെ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്തു…

രാധു അവൾ നല്ല കുട്ടി അണ്… അച്ഛനുമമ്മയും ഒന്നുമില്ല എന്നു ഉള്ളതോ, ഒരു തുണിക്കടയിൽ നിൽക്കുക ആണെന്നുള്ളത് ഒന്നും അവളിൽ ഒരു കുറവായി ഞാൻ കാണുന്നില്ല… എന്റെ അച്ഛനും അമ്മയും എന്റെ കൂടപ്പിറപ്പുകളെ യും എന്നിൽ നിന്നും അകറ്റരുത് മാത്രമേ എനിക്ക് നിർബന്ധമൊള്ളൂ…. വേറെ സ്വത്തോ സ്വർണ്ണമോ ഒന്നും എനിക്ക് ആവശ്യം ഇല്ല.. മതി…. അമ്മക്ക് ഇത്രയും കേട്ടാൽ മതി… നീ മനസ്സിൽ വിചാരിച്ച പോലെ ഉള്ള എല്ലാ കഴിവുകളും ഉള്ള കുട്ടി തന്നെയാണ് രാധു….. പിന്നെ ഞാൻ ഇത് ഇവിടെ മുതിർന്നവരോട് ഒക്കെ പറയും പിന്നെ അഭിമോൻ ഉണ്ടല്ലോ അവനോടും… രാധു വിനെ അവന്റെ സ്വന്തം പെങ്ങൾ ആയാണ് കാണുന്നത്…

രാധു വിനോടും ദേവി മോളോടും ബാക്കി പിള്ളേരോട് ഒക്കെ പിന്നെ പറയാം…. അവളുടെ അമ്മ മരിച്ചിട്ട് അധികമൊന്നും ആയിട്ടില്ലല്ലോ… കുറച്ച് കഴിഞ്ഞ് കല്യാണം നടത്താം… അഭിക്ക് എതിർപ്പൊന്നും ഇല്ലെങ്കിൽ നിങ്ങടെ രണ്ടാളുടേം കൂടെ ഒരുമിച്ച് നടത്താം… #മഹി ::: അതൊക്കെ അമ്മ അമ്മയുടെ ഇഷ്ടം പോലെ ചെയ്തോ എന്റെ ഭാഗം ഞാൻ പറഞ്ഞിട്ടുണ്ട് ബാക്കി അമ്മയുടെ ഇഷ്ടം… ശരി അമ്മ ചെല്ലട്ടെ…. പെട്ടെന്ന് റെഡി ആയിട്ട് വാ…. 🌹🌹🌹🌹 എല്ലാവരും പെട്ടെന്ന് തന്നെ റെഡിയായി പോകാൻ നിന്നു… ഞങ്ങൾ പിള്ളേരെല്ലാം ഒരു കാറിലും അച്ഛനൊക്കെ വേറൊരു കാറിലും ആയിരുന്നു…. വീട്ടീന് ഒരു അരമണിക്കൂർ ലക്ഷ്മി അമ്മയുടെ വീട്ടിലേക്ക്… അതും നിറയെ പാടങ്ങളൊക്കെ ഉള്ള ചെറിയ ഒരു ഗ്രാമം തന്നെ… പഴയ മോഡൽ തന്നെ ഉള്ള ഒരു രണ്ടുനില വീട് ആണ് ലക്ഷ്മി അമ്മയുടെ…

ലക്ഷ്മി അമ്മയുടെ അച്ഛനും അമ്മയും ഒക്കെ മരിച്ചു ആകെയുള്ളത് ഒരു ചേട്ടനും ചേട്ടത്തിയും ആണ്… അവർക്ക് മക്കളില്ല…. ഞങ്ങൾ ചെന്നപ്പോൾ ഭയങ്കര സന്തോഷമായി… അവരുടെ നിഷ്കളങ്കമായ സ്നേഹം കാണുന്തോറും സന്തോഷം തോന്നി… സ്വന്തം മക്കളെ പോലെ തന്നെ അവർ ഞങ്ങളെയും സ്വീകരിച്ചു… ഉച്ചയ്ക്ക് ഒരു ഗംഭീര സദ്യ തന്നെ ഉണ്ടായിരുന്നു…. ഇന്ന് ഇവിടെ നിൽക്കും നാളെ രാവിലെ ഗംഗ ചെറിയമ്മയുടെ വീട്ടിലേക്ക് പോകും.. ഊണ് കഴിഞ്ഞ് ബാക്കി എല്ലാവരും പോയി… ഇപ്പോ ഇവിടെ ഞാനും രാധു അച്ഛൻ ലക്ഷ്മി അമ്മ അപ്പു ഇത്രയും ആൾക്കാർ മാത്രം…. രാത്രി എല്ലാവരും ഒക്കെയായിരുന്നു വർത്താനം പറഞ്ഞ് ഒരുപാട് വൈകിയാണ് ഞങ്ങൾ കിടന്നത്…. രാവിലെ തിരിച്ചു പോരാൻ നേരത്ത് അവർക്ക് ഭയങ്കര സങ്കടമായിരുന്നു… ഇടയ്ക്ക് വരണം എന്നൊക്കെ പറഞ്ഞു… ❣🌹❣🌹❣🌹❣

ഇന്ന് ഗംഗ ചെറിയമ്മയുടെ വീട്ടിലേക്കാണ്…. അവിടെ ചെന്നപ്പോൾ കുറെ ആൾക്കാർ ഉണ്ട് അവിടെ… ചെറിയച്ഛന്റെ ചേട്ടനും അനിയനും അവരുടെ മക്കളും ഭാര്യമാരും അങ്ങനെ കുറെ പേരുണ്ട്…. ഊഞ്ഞാല് കെട്ടിയിട്ടുണ്ട് മുറ്റത്ത്.. നല്ല രസമായിരുന്നു…. ഊഞ്ഞാലോക്കെ ആടി എല്ലാവരും ആയി.. ഇടക്ക് അഭി ഏട്ടന് കുറച്ച് ഫോട്ടോസ് അയച്ചു കൊടുത്തു അത് കഴിഞ്ഞപ്പോൾ ആള് വീഡിയോ കോളിൽ വന്നു…. വൈകുന്നേരത്തോടെ ഞങ്ങൾ അവിടെ നിന്ന് രുഗ്മിണി വല്ല്യമ്മയുടെ വീട്ടിലേക്ക് പോയി…. അവിടുന്ന് ഒരു അരമണിക്കൂർ ആയുള്ളൂ വല്ല്യമ്മയുടെ വീട്ടിലേക്ക്… അവിടെ അധികം ആൾക്കാർ ഒന്നും ഉണ്ടായില്ല എല്ലാവരും നാളെ എത്തുകയുള്ളൂ… ചായ ഒക്കെ കുടിച്ചു കഴിഞ്ഞ ഇരിക്കുമ്പോഴാണ് മഹേഷ് ഏട്ടൻ എല്ലാവർക്കും കൂടെ പുറത്തു പോകാം എന്ന് പറഞ്ഞത്… എല്ലാവരും ന്നു വച്ച ഞങ്ങൾ പിള്ളേര് മാത്രം….. ❣🌹❣🌹❣🌹❣🌹

ആദ്യം പോയത് ഒരു തുണി കടയിലേക്ക് ആണ്…. എല്ലാവർക്കും ഉള്ള ഡ്രസ്സ് ഒക്കെ എടുത്തു… കൂട്ടത്തിൽ രാധുവിനും… അവൾ വേണ്ട എന്ന് കുറെ പറഞ്ഞെങ്കിലും മഹേഷ് ഏട്ടൻ നിർബന്ധിച്ച് എടുപ്പിച്ചു… ഇടയ്ക്കിടയ്ക്ക് മഹി ചേട്ടന്റെ നോട്ടം അവളിലേക്ക് പാറി വീഴുന്നത് ഞാൻ ശ്രദ്ധിച്ചു… തന്നെയല്ല അവൾക്ക് ഡ്രസ്സ് എടുക്കാൻ ഉള്ള ഉത്സാഹം ഒക്കെ കൂടി ഒരു സ്പെല്ലിങ് മിസ്റ്റേക്ക്…. ഞങ്ങൾക്കൊക്കെ പെട്ടെന്ന് സെലക്ട് ചെയ്തതെന്ന് ആള് അവൾക്ക് എത്ര നോക്കിയിട്ടും മതിയാവുന്നില്ല…. മഹേഷ് ഏട്ടൻ അവൾക്ക് ഡ്രസ്സ് സെലക്ട് ചെയ്യുന്ന സമയം നോക്കി ഞാൻ പോയി മഹേഷ് ഏട്ടനു ഒരു ഷർട്ടും മുണ്ടും കൂടെ മേടിച്ചു… ഡ്രസ്സ് എടുത്തു കഴിഞ്ഞു ഞങ്ങൾ നേരെ ബീച്ചിലേക്ക് പോയി… കുറെ നേരം അവിടെ ഇരുന്നു ഐസ്ക്രീമും കപ്പലണ്ടിയും ഒക്കെ മേടിച്ചു കഴിച്ചു….

തിരിച്ചു പോരുന്ന വഴി ഒരു ഹോട്ടലിൽ കയറി ഭക്ഷണവും കഴിച്ചിട്ടാണ് ഞങ്ങൾ പോയത്…. മേടിച്ചോണ്ട് വന്ന് ഡ്രസ്സ് എല്ലാവർക്കും വീതം വച്ചു കൊടുത്തു… അതു കഴിഞ്ഞാണ് ഞാൻ മഹി ഏട്ടന് വേണ്ടി മേടിച്ച ഡ്രസ്സ് എടുത്ത് കൊടുത്തത്… അത് കൊടുത്തപ്പോൾ ആൾക്ക് എന്തോ പെട്ടെന്ന് കണ്ണ് നിറഞ്ഞു.. എന്നെ പെട്ടെന്ന് കെട്ടിപ്പിടിച്ചു ഞാൻ പേടിച്ചുപോയി എന്താണെന്ന്…. എല്ലാവർക്കും ഞാൻ അങ്ങോട്ട് മേടിച്ചു കൊടുക്കാൻ ഉണ്ടെങ്കിലും ഒരു വിശേഷത്തിന് എനിക്ക് തിരിച്ചു അച്ഛനും അമ്മയും അല്ലാതെ ആരെങ്കിലും വാങ്ങി തന്നത് ആദ്യമായിട്ടാണ്… ഭക്ഷണം ഒക്കെ കഴിഞ്ഞു അഭിയേട്ടനും ആയി സംസാരിച്ചു ഇരുന്നു കുറച്ചു നേരം… ഫോൺ വെച്ചപ്പോഴാണ് രാധു എന്റെ അടുത്തേക്ക് വന്നത്…

അവൾ ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു നിന്നും കുറച്ചുനേരം… ഞാനിപ്പോ അനുഭവിക്കുന്ന സന്തോഷം എത്രയാണെന്ന് പറഞ്ഞു മനസ്സിലാക്കി തരാൻ എനിക്കറിയില്ല പെണ്ണേ… ജീവിതത്തിൽ ഒരിക്കലും ഇങ്ങനെ ഒരു സന്തോഷം അനുഭവിക്കും എന്ന് ഞാൻ കരുതിയിട്ടില്ല… സ്നേഹംകൊണ്ട് വീർപ്പുമുട്ടിക്കുകയാണ് എല്ലാവരും.. അതിനും വേണ്ടിയിട്ട് ഞാൻ എന്തു ചെയ്തു എന്നാണ് എനിക്ക് അറിയാത്തത്…. എല്ലാവരുടെയും സ്നേഹം അനുഭവിക്കാൻ ഉള്ള യോഗ്യത ഉണ്ടോ എന്നാണ് സംശയം…. #ദേവി ::: എന്തൊക്കെയാ നീ പറയുന്നേ…. നീ എന്റെ സ്വന്തമല്ലേ… നിന്നെ അച്ഛൻ എന്റെ സ്ഥാനത്ത് തന്നെയാണ് കണ്ടിരിക്കുന്നത്…. അവർക്കൊക്കെ മനസ്സുതുറന്ന് സ്നേഹിക്കാൻ മാത്രമേ കഴിയുകയുള്ളൂ….

എന്റെ അമ്മ എന്നുപറയുന്ന സ്ത്രീക്ക് അതിനുള്ള യോഗ്യത ഇല്ലാതെ ആയി പോയി…. അതേയുള്ളൂ…. നീ വെറുതെ ആവശ്യമില്ലാത്ത ഒന്നും ചിന്തിക്കാൻ നിൽക്കണ്ട…. കിടക്കാ നമുക്ക്…. ഭക്ഷണം എല്ലാം കൂടെ കഴിച്ച് വയറു വീർത്ത് പൊട്ടാറായി… ഇവിടുന്ന് പോകുന്നതിനു മുൻപ് മിക്കവാറും ഞാൻ ഗുണ്ടുമണി ആവാൻ സാധ്യത ഉണ്ട്…. ❣🌹❣🌹❣🌹 രാവിലെ ഞങ്ങൾ എണീറ്റ് അടുക്കളയിൽ ചെന്നപ്പോഴേക്കും രാവിലെ കഴിക്കാനുള്ളത് ഒക്കെ ആയിട്ടുണ്ട്…. രാധു ലക്ഷ്മി അമ്മക്ക് ഒപ്പം മുറ്റം അടിക്കാൻ പോയി…. വല്യമ്മ മഹി ചേട്ടന് ചായയുമായി പോവാൻ നിൽക്കുകയായിരുന്നു… ഞാൻ കൊടുക്കാം വല്യമ്മ…. ഇങ്ങോട്ട് തന്നേക്കൂ…….തുടരും….നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

ശ്രീദേവി: ഭാഗം 23

Share this story