നീരൊഴുക്ക് ശക്തം: പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ തുറക്കാനൊരുങ്ങി അധികൃതർ

Share with your friends

തിരുവനന്തപുരം: ശക്തായ നീരൊഴുക്കിനെ തുടര്‍ന്ന് പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ തുറക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പേപ്പാറ ഡാമിന്റെ എല്ലാ ഷട്ടറുകളും നാളെ രാവിലെ അഞ്ചുമണിക്ക് അഞ്ചു സെന്റിമീറ്റര്‍ വീതം ഉയര്‍ത്തുമെന്ന് ജില്ലാ കലക്ടറുടെ അറിയിപ്പില്‍ വ്യക്തമാകുന്നു.

തിരുവനന്തപുരത്ത് മലയോര മേഖലയില്‍ ശക്തമായ മഴ തുടരുകയാണ്. ഇന്നലെ ഉണ്ടായ ശക്തമായ മഴയില്‍ വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടി ഒറ്റപ്പെട്ടു. നിലവില്‍ പേപ്പാറ ഡാമിന്റെ നാലു ഷട്ടറുകളും അടച്ചിരിക്കുകയാണ്. നാളെ രാവിലെ ഷട്ടറുകള്‍ തുറക്കുന്ന സാഹചര്യത്തിൽ ഡാമിന്റെ വൃഷ്ടിപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-