ഫേസ് മാസ്ക് ധരിക്കുന്നവർക്ക് ഫെയ്‌സ് അൺലോക്ക് പ്രോസസ്സ് ലളിതമാക്കണമെന്ന് ന്യൂയോർക്ക് എം ടി എ

ഫേസ് മാസ്ക് ധരിക്കുന്നവർക്ക് ഫെയ്‌സ് അൺലോക്ക് പ്രോസസ്സ് ലളിതമാക്കണമെന്ന് ന്യൂയോർക്ക് എം ടി എ

ന്യൂയോർക്ക്: ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ടേഷൻ അതോറിറ്റി ചെയർമാൻ പാട്രിക് ഫോയ് ആപ്പിൾ സി ഇ ഒ ടിം കുക്കിന് ഫെയ്‌സ് അൺലോക്ക് പ്രോസസ്സ് ലളിതമാക്കുന്നത് സംബന്ധിച്ച് കത്ത് നൽകി.

നിരവധി സബ്‌വേ യാത്രക്കാരും ബസ് യാത്രക്കാരും ഐഫോണുകൾ അൺലോക്കുചെയ്യുന്നതിന് മാസ്‌ക്കുകൾ നീക്കംചെയ്യുന്നത് കണ്ടതിനെ തുടർന്നാണ് ഫോയിയുടെ അഭ്യർത്ഥന. ഇത് ചിലപ്പോൾ കോവിഡ് വ്യാപനം കൂട്ടുവാൻ കാരണമായേക്കാം.

ആപ്പിളിന്റെ ഫേസ് അൺലോക്കിംഗ് പ്രോസസ്സ് ഉപയോക്താവിന്റെ മാസ്ക് ധരിച്ച മുഖം തിരിച്ചറിയാൻ സമയമെടുക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

Share this story