ഇന്ത്യ ആഗോള ശക്തി, സുഹൃദ് രാജ്യത്തിന് സ്വാതന്ത്ര്യദിന ആശംസകള്‍ നേര്‍ന്ന് അമേരിക്ക

Share with your friends

വാഷിംഗ്ടണ്‍: 74 ാം സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യയ്ക്ക് ആശംസകള്‍ നേര്‍ന്ന്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ

ഇന്ത്യ -ആഗോള ശക്തിയും അമേരിക്കയുടെ ഉറ്റ സുഹൃത്തും എന്നാണ് മൈക്ക് പോംപിയോ തന്‍റെ സന്ദേശത്തില്‍ വിശേഷിപ്പിച്ചത്.

“ആഗോളതലത്തിലെ ശക്തരായ ജനാധിപത്യരാജ്യങ്ങള്‍, ലോക ശക്തികള്‍, ഒപ്പം ഏറ്റവും നല്ല സുഹൃത്തുക്കള്‍”, പോംപിയോ ആശംസാ സന്ദേശത്തില്‍ കുറിച്ചു.

സ്വാതന്ത്ര്യം കിട്ടിയ നാള്‍ മുതല്‍ ഇന്ത്യയുടെ സമൃദ്ധമായ പാരമ്പര്യത്തേയും സൗഹൃദത്തേയും ഊട്ടിയുറപ്പിക്കുന്ന നയങ്ങളാണ് അമേരിക്കയുടേതെന്നും പോംപിയോ പറഞ്ഞു. വര്‍ഷങ്ങളായി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ആഗോള തലത്തിലെ തന്ത്രപ്രധാന പങ്കാളിത്തമായി മാറിയിരിക്കുന്നു. 21-ാം നൂറ്റാണ്ടിലെ ആഗോളസുരക്ഷയ്ക്കും സമൃദ്ധിയ്ക്കുമായി നിര്‍ണ്ണായക കൂട്ടായ്മയാണ് ഇന്ത്യയുമായുള്ളതെന്നും പോംപിയോ പ്രസ്താവനയില്‍ പറഞ്ഞു.

സ്വാതന്ത്ര്യദിനത്തില്‍ വിവിധ ലോകരാജ്യങ്ങള്‍ ഇന്ത്യക്ക് ആശംസകള്‍ നേര്‍ന്നു. അമേരിക്കയ്ക്ക് പിന്നാലെ ഓസ്‌ട്രേലിയയും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു.

മൂല്യങ്ങളില്‍ അധിഷ്ഠിതമായ സൗഹൃദമെന്നാണ് ഇന്ത്യയുമായുള്ള ബന്ധത്തെ ഓസ്‌ട്രേലിയ വിശേഷിപ്പിച്ചത്.

പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ ഹിന്ദി വാക്കുകള്‍ കൂടി ഉള്‍പ്പെടുത്തി ട്വിറ്ററിലൂടെയാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നത്.

“നരേന്ദ്ര മോദിക്കും ഇന്ത്യയിലെ ജനങ്ങള്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍. ഇരു രാജ്യങ്ങളും തമ്മില്‍ പരസ്പര വിശ്വാസം, ബഹുമാനം, മൂല്യങ്ങള്‍ എന്നിവയില്‍ അധിഷ്ഠിതമായ സുഹൃദ് ബന്ധമാണുള്ളത്. സ്വാതന്ത്ര്യദിനാശംസകള്‍!”, മോറിസന്‍ ട്വിറ്ററില്‍ കുറിച്ചു.

ഭരോസ, സമ്മാന്‍ എന്നീ ഹിന്ദി വാക്കുകളാണ് സ്‌കോട്ട് മോറിസന്‍ ആശംസയില്‍ ഉപയോഗിച്ചത്. ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കും ഇരുരാജ്യങ്ങളേയും ബന്ധിപ്പിക്കുന്ന എല്ലാവര്‍ക്കും അദ്ദേഹം കഴിഞ്ഞ ദിവസവും ആശംസകള്‍ നേര്‍ന്നിരുന്നു.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!