സൈനിക അഭ്യാസത്തിന് തയാറെടുത്ത് ദക്ഷിണ കൊറിയയും യുഎസും

സൈനിക അഭ്യാസത്തിന് തയാറെടുത്ത് ദക്ഷിണ കൊറിയയും യുഎസും

ആഗോള മഹാമാരിയായി കോവിഡ് പടർന്ന് പിടിക്കുമ്പോഴും സൈനികാഭ്യാസത്തിനു തയാറെടുത്ത് യുഎസും ദക്ഷിണ കൊറിയയും. അമേരിക്കയും ദക്ഷിണ കൊറിയയും ചേർന്നുള്ള വാർഷിക സംയുക്ത സൈനികാഭ്യാസം ഈ ആഴ്ച ആരംഭിക്കുമെന്നു സോൾ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് പറഞ്ഞു.

കൊറോണ വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തീവ്രത കുറച്ചിരിക്കുന്ന പരിശീലനം പ്രധാനമായും കംപ്യൂട്ടർ-സിമുലേറ്റഡ് യുദ്ധസാഹചര്യങ്ങൾ ഉൾക്കൊള്ളുന്നത് ആയിരിക്കുമെന്നാണു റിപ്പോർട്ട്.

അതേസമയം പുതുതായി 279 കൊറോണ കേസുകളാണു ദക്ഷിണ കൊറിയയില്‍ റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച് ആദ്യം മുതലുള്ള പ്രതിദിന കണക്കിലെ ഏറ്റവും ഉയര്‍ന്ന നിലയാണിത്. കൊറിയ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഞായറാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 305 മരണങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 15,318 ആയി.

Share this story