ട്രം‌പ് ഏര്‍പ്പെടുത്തിയ ടിക് ടോക്ക് വിലക്ക് കോടതി തടഞ്ഞു

ട്രം‌പ് ഏര്‍പ്പെടുത്തിയ ടിക് ടോക്ക് വിലക്ക് കോടതി തടഞ്ഞു

മൊയ്തീന്‍ പുത്തന്‍‌ചിറ

വാഷിംഗ്ടൺ: ജനപ്രിയ വീഡിയോ ആപ്ലിക്കേഷൻ ടിക് ടോക്ക് ഡൗണ്‍ലോഡ് ചെയ്യുന്നത് നിരോധിച്ച ട്രം‌പിന്റെ ഉത്തരവ് യുഎസ് ഫെഡറൽ ജഡ്ജി ഞായറാഴ്ച തടഞ്ഞു.

ടിക് ടോക്കിന്റെ അഭ്യർഥന മാനിച്ച് ജില്ലാ ജഡ്ജി കാൾ നിക്കോൾസാണ് താത്ക്കാലിക ഉത്തരവ് പുറപ്പെടുവിച്ചത്. ചൈനീസ് മാതൃസ്ഥാപനം ബീജിംഗ് സർക്കാരുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഭീഷണി ഉയർത്തിക്കാട്ടിയാണ് ടിക്ടോക്ക് നിരോധിച്ചത്. വാഷിംഗ്ടണിലെ കോടതിയുടെ ഒറ്റ പേജ് ഉത്തരവിൽ തീരുമാനത്തിന്റെ ഒരു കാരണവും പുറത്തുവിട്ടിട്ടില്ല.

ട്രംപ് അഡ്മിനിസ്ട്രേഷൻ ഉത്തരവ് ഇന്ന് അർദ്ധരാത്രി മുതൽ (സെപ്തംബര്‍ 27) ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡുകൾ നിരോധനം പ്രാബല്യത്തിലാകുമെങ്കിലും, നവംബർ 12 വരെ ടിക് ടോക്ക് ഉപയോഗിക്കാൻ അനുവദിക്കുമെന്നു പറയുന്നു. അതുകഴിഞ്ഞാല്‍ സര്‍‌വീസ് ബ്ലോക്ക് ചെയ്യും. നവംബർ 12 ലെ വിലക്ക് താൽക്കാലികമായി തടയണമെന്ന ടിക് ടോക്കിന്റെ ആവശ്യം ജഡ്ജി നിഷേധിച്ചു.

Share this story