യുഎസില്‍ നവംബറിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച നടത്തില്‍ പോളില്‍ ട്രംപിന്റെ ജനപിന്തുണ ഇടിഞ്ഞു

യുഎസില്‍ നവംബറിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച നടത്തില്‍ പോളില്‍ ട്രംപിന്റെ ജനപിന്തുണ ഇടിഞ്ഞു

യുഎസില്‍ നവംബറിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഒരു മാസത്തില്‍ കുറവ് സമയം മാത്രം അവശേഷിക്കവേ നിലവിലെ പ്രസിഡന്റും പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിന്റെ ജനപിന്തുണ കുറഞ്ഞുവെന്ന നിര്‍ണായകമായ ഒപ്പീനിയന്‍ പോള്‍ ഫലം പുറത്ത് വന്നു.സിഎന്‍എന്‍ നടത്തിയ സുപ്രധാനമായ പോളിലാണ് ട്രംപിന്റെ നില പരുങ്ങലിലാണെന്ന് വെളിപ്പെട്ടിരിക്കുന്നത്. ഏത് സ്ഥാനാര്‍ത്ഥിക്കാണ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യേണ്ടെന്ന് തങ്ങള്‍ തീരുമാനിച്ചുറപ്പിച്ചുവെന്നാണ് പോളില്‍ പങ്കെടുത്ത പത്തില്‍ ഒമ്പത് പേരും അഥവാ 90 ശതമാനം പേരും പ്രതികരിച്ചിരിക്കുന്നത്.

വോട്ടിംഗ് വേളയില്‍ തങ്ങളുടെ മനസിന് മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് എട്ട് ശതമാനം പേര്‍ പ്രതികരിച്ചിരിക്കുന്നത്. രണ്ട് സ്ഥാനാര്‍ത്ഥികളില്‍ ആര്‍ക്കും ഇതുവരെ മുന്‍ഗണനയേകിയിട്ടില്ലെന്നാണ് പോളില്‍ പങ്കെടുത്ത ഒരു ശതമാനം പേര്‍ പ്രതികരിച്ചിരിക്കുന്നത്. ട്രംപ് പ്രസിഡന്റ് എന്ന നിലയില്‍ മൂന്നാം വര്‍ഷവും ചെയ്യുന്ന പ്രവൃത്തികളെ അംഗീകരിക്കുന്നുവെന്നാണ് 89 ശതമാനം റിപ്പബ്ലിക്കന്‍മാരും പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ ഡെമോക്രാറ്റുകളില്‍ ഈ അഭിപ്രായമുള്ളവര്‍ വെറും ഏഴ് ശതമാനം മാത്രമാണ്.

വോട്ടിംഗ് വേളയില്‍ തങ്ങള്‍ മനസ് മാറ്റിയേക്കാമെന്നാണ് ട്രംപിനെ പിന്തുണക്കുന്നവരില്‍ പത്ത് ശതമാനം പേരും പറയുന്നത്. എന്നാല്‍ ട്രംപിന്റെ എതിരാളി ജോയ് ബിഡെനെ പിന്തുണക്കുന്നവരില്‍ ഈ നിലപാടുള്ളവര്‍ വെറും എട്ട് ശതമാനം പേരേയുള്ളൂവെന്നും സിഎന്‍എന്‍-എസ്എസ്ആര്‍എസ് പോള്‍ ഫലം വെളിപ്പെടുത്തുന്നു.ഈ തോതിലാണ് മുന്നോട്ട് പോകുന്നതെങ്കില്‍ ട്രംപിന് നേരത്തെയുണ്ടായിരുന്ന ജനപിന്തുണ ഇനിയുമിടിയാനും അദ്ദേഹം വീണ്ടും തെരഞ്ഞെടുക്കപ്പെടുന്ന സാധ്യത കുറയ്ക്കുമെന്ന മുന്നറിയിപ്പും ശക്തമാണ്.

Share this story