യുഎസിലെ പുതിയ കോവിഡ് കേസുകളുടെ എണ്ണം തുടര്‍ച്ചയായി രണ്ടാം ദിവസവും റെക്കോര്‍ഡിലെത്തി; വ്യാഴാഴ്ച മാത്രം 1,20,276 കേസുകള്‍

യുഎസിലെ പുതിയ കോവിഡ് കേസുകളുടെ എണ്ണം തുടര്‍ച്ചയായി രണ്ടാം ദിവസവും റെക്കോര്‍ഡിലെത്തി; വ്യാഴാഴ്ച മാത്രം 1,20,276 കേസുകള്‍

യുഎസിലെ പുതിയ കോവിഡ് കേസുകളുടെ എണ്ണം തുടര്‍ച്ചയായി രണ്ടാം ദിവസവും റെക്കോര്‍ഡിലെത്തി. ഇത് പ്രകാരം വ്യാഴാഴ്ച രാജ്യത്ത് റെക്കോര്‍ഡ് ചെയ്തിരിക്കുന്നത് 1,20,276 പുതിയ കോവിഡ് കേസുകളാണ്. ഇത് പ്രകാരം തുടര്‍ച്ചയായി രണ്ടാം ദിവസവും രാജ്യത്തെ ഓരോ റീജിയണിലും റെക്കോര്‍ഡ് എണ്ണം പുതിയ കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഏഴ് ദിവസങ്ങളിലായി യുഎസിലെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷം കവിയുന്ന അപകടകരമായ സ്ഥിതി വിശേഷമാണുള്ളത്.

ഇതിനെ തുടര്‍ന്ന് നിരവധി സ്റ്റേറ്റുകളിലെ ഹോസ്പിറ്റലുകള്‍ക്ക് മേല്‍ കടുത്ത സമ്മര്‍ദമാണുണ്ടായിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് നവംബര്‍ 26ലെ താങ്ക്സ് ഗിവിംഗ് ഡിന്നറിന് പോകണമോയെന്ന കാര്യത്തില്‍ നിരവധി കുടുംബങ്ങളാണ് പുനരാലോചന നടത്തുന്നത്. രാജ്യത്തെ 50 സ്റ്റേറ്റുകളില്‍ 20 എണ്ണത്തിലും വ്യാഴാഴ്ച കോവിഡ് കേസുകളില്‍ പുതിയ റെക്കോര്‍ഡാണുണ്ടായിരിക്കുന്നത്. രാജ്യമാകമാനം കോവിഡ് ബാധ അപടകരമായ തോതില്‍ പടര്‍ന്ന് പിടിക്കുമ്പോള്‍ മിഡ് വെസ്റ്റിലാണ് മഹാമാരി നിലവില്‍ കടുത്ത ആഘാതമേല്‍പ്പിച്ച് കൊണ്ടിരിക്കുന്നത്. ഇവിടെ പുതിയ കേസുകളുടെ പ്രതിദിന ആളോഹരി ഗുരുതരമായിക്കൊണ്ടിരിക്കുകയാണ്.

വ്യാഴാഴ്ച ഇല്ലിനോയ്സില്‍ 10,000 പുതിയ കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഏഴ് ദിവസങ്ങളിലായി രാജ്യത്ത് രേഖപ്പെടുത്തിയിരിക്കുന്ന പുതിയ കേസുകളില്‍ മിക്കവയും ടെക്സാസിലാണ്. നെബ്രാസ്‌ക, ഇന്ത്യാന, ലോവ, മിച്ചിഗന്‍, മിന്നെസോട്ട, മിസൗറി, നോര്‍ത്ത് ഡെക്കോട്ട, ഓഹിയ, വിസ്‌കോന്‍സിന്‍, അര്‍കനാസ്, കൊളറാഡോ, മൈനെ, കെന്റക്കി, ഒറിഗോന്‍, ന്യൂ ഹാംപ്ഷെയര്‍, ഓക്ലഹാമ, റോഡ് ഐലന്റ്, ഉത്താഹ് , വെസ്റ്റ് വെര്‍ജീനിയ, തുടങ്ങിയ മിഡ് വെസ്റ്റേണ്‍ സ്റ്റേറ്റുകളില്‍ പുതിയ കേസുകളില്‍ റെക്കോര്‍ഡ് പെരുപ്പമാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്.

Share this story