ഭീകരര്‍ക്ക് സുരക്ഷിത താവളം ഒരുക്കുന്നു; ക്യൂബയെ വീണ്ടും ഭീകര രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്ക

ഭീകരര്‍ക്ക് സുരക്ഷിത താവളം ഒരുക്കുന്നു; ക്യൂബയെ വീണ്ടും ഭീകര രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്ക

വാഷിംഗ്ടണ്‍ : ക്യൂബ ഭീകരതയെ പിന്തുണയ്ക്കുകയാണെന്ന് അമേരിക്ക. ഇതോടെ ക്യൂബയെ വീണ്ടും ഭീകര രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് അമേരിക്കന്‍ സര്‍ക്കാര്‍. ഭീകരത അവസാനിപ്പിക്കാന്‍ കാസ്‌ട്രോ സര്‍ക്കാര്‍ തയാറാവണമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പൊംപെയോ ആവശ്യപ്പെട്ടു.

ഒബാമ പ്രസിഡന്റായിരുന്ന സമയത്ത് ക്യൂബയെ ഭീകര രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ 2015 ല്‍ ഹവാനയുമായി വാഷിംഗ്ടണ്‍ നയതന്ത്ര ബന്ധം പുനസ്ഥാപിച്ചു. അന്നത്തെ വാഗ്‌ദാനങ്ങൾ പാലിക്കാന്‍ കൂബ തയാറായില്ലെന്നും, ഭീകരര്‍ക്ക് സുരക്ഷിത താവളം ഒരുക്കാനാണ് ശ്രമിക്കുന്നതെന്നുമാണ് ട്രംപ് സർക്കാർ പറയുന്നത്.

Share this story