യുഎസില്‍ ടെറര്‍ അലേര്‍ട്ട് പ്രഖ്യാപിച്ചു; ലക്ഷ്യം സര്‍ക്കാരിനും പുതിയ പ്രസിഡന്റിനുമെതിരെ അഭ്യന്തരതലത്തില്‍ തീവ്രവാദ ഭീഷണി ശക്തമായിരിക്കുന്നതിനാല്‍

യുഎസില്‍ ടെറര്‍ അലേര്‍ട്ട് പ്രഖ്യാപിച്ചു; ലക്ഷ്യം സര്‍ക്കാരിനും പുതിയ പ്രസിഡന്റിനുമെതിരെ അഭ്യന്തരതലത്തില്‍ തീവ്രവാദ ഭീഷണി ശക്തമായിരിക്കുന്നതിനാല്‍

യുഎസില്‍ സര്‍ക്കാരിനെതിരെയുള്ള ഭീകരവാദം ശക്തമായതിനെ തുടര്‍ന്ന് രാജ്യത്ത് ടെറര്‍ അലേര്‍ട്ട് പ്രഖ്യാപിച്ചു.ദി യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയാണ് രാജ്യവ്യാപകമായി ബുധനാഴ്ട ടെററിസം അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജോയ് ബൈഡന്‍ പ്രസിഡന്റായതിനെതിരെ അഭ്യന്തര തലത്തില്‍ സര്‍ക്കാര്‍ വിരുദ്ധ തീവ്രവാദികള്‍ തലപൊക്കിയതിനെ തുടര്‍ന്നാണീ കടുത്ത നടപടിയുണ്ടായിരിക്കുന്നത്.

ചില ആക്രമണോത്സുകമായ ആശയങ്ങളാല്‍ പ്രചോദിപ്പിക്കപ്പെട്ട് ആക്രമണകാരികള്‍ സര്‍ക്കാരിനെതിരെയും പ്രസിഡന്റ് മാറ്റത്തിനെതിരെയും നീക്കം ശക്തമാക്കിയതിനാലാണ് ടെറര്‍ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി വിശദീകരണം നല്‍കിയിരിക്കുന്നത്. പുതിയ പ്രസിഡന്റ് അധികാരമേറ്റെടുത്തത് മുതല്‍ ഇത്തരം ആക്രമണങ്ങള്‍ക്കുള്ള ഭീഷണിയേറിയിരിക്കുന്നുവെന്നാണ് ദി നാഷണല്‍ ടെററിസം അഡൈ്വസറി സിസ്റ്റം ബുള്ളറ്റിന്‍ മുന്നറിയിപ്പേകുന്നത്.

എന്നാല്‍ ഒരു നിശ്ചിത ആക്രമണം നടക്കുമെന്ന് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിക്ക് രഹസ്യവിവരമോ മുന്നറിയിപ്പോ ലഭിച്ചിട്ടില്ലെന്നും പ്രസ്തുത ബുള്ളറ്റിന്‍ പറയുന്നു. എന്നാല്‍ സമീപ ദിവസങ്ങളിലായി ആക്രമണോത്സുകമായ കലാപങ്ങള്‍ രാജ്യമാകമാനം നടന്ന് വരുന്നുവെന്നും ഇതില്‍ ജനത്തിന് ഏറെ ആശങ്കയുണ്ടെന്നു അതിനാലാണ് ഇത്തരം വിധ്വംസക പ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്താനായി ടെറര്‍ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതെന്നും പ്രസ്തുത ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു.

Share this story