മാസങ്ങള്‍ക്ക് ശേഷം സൈബര്‍ ലോകത്ത് തിരിച്ചെത്തി ഡൊണാല്‍ഡ് ട്രംപ്

മാസങ്ങള്‍ക്ക് ശേഷം സൈബര്‍ ലോകത്ത് തിരിച്ചെത്തി ഡൊണാല്‍ഡ് ട്രംപ്

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനമൊഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷം വീണ്ടും സൈബര്‍ ലോകത്ത് തിരിച്ചെത്തി ഡൊണാല്‍ഡ് ട്രംപ്. ഫേസ്ബുക്കിലും , ട്വിറ്ററിലും വിലക്ക് നിലനില്‍ക്കുന്നതിനാൽ സ്വന്തമായി ബ്ലോഗ് ആരംഭിച്ചാണ് സോഷ്യൽ മീഡിയയിലേക്ക് ട്രംപ് തിരിച്ചെത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ‘ട്രംപിന്‍റെ ഡെസ്കില്‍ നിന്ന്’ (From the Desk of Donald J Trump) എന്ന പേരില്‍ ഈ പേജ് പ്രത്യക്ഷപ്പെട്ടത് എന്നാണ് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ അടുത്തകാലത്ത് കഴിഞ്ഞ മാര്‍ച്ച് മുതല്‍ ട്രംപ് നടത്തിയ പല പ്രസ്താവനകളും ഇതില്‍ ഒരു ട്വിറ്റര്‍ പോസ്റ്റ് പോലെ ആഡ് ചെയ്തിട്ടുണ്ട്. ഇത് ട്വിറ്റര്‍, ഫേസ്ബുക്ക് എന്നിവയിലേക്ക് ഷെയര്‍ ചെയ്യാനുള്ള ഓപ്ഷനും ലഭ്യമാണ്. പക്ഷെ ഇതിന് പ്രതികരിക്കാനോ, റിപ്ലേ ചെയ്യാനോ ഓപ്ഷന്‍ ഇല്ല.

ട്രംപിന്‍റെ സേവ് അമേരിക്ക ആന്‍റ് മേയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയിന്‍ കമ്മിറ്റിയാണ് ഈ ബ്ലോഗിന്‍റെ ഫണ്ടിംഗ് എന്ന് ഇതിന്‍റെ കീഴിലെ കുറിപ്പില്‍ പറയുന്നുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഈ പേര് പ്രത്യക്ഷപ്പെട്ടത്.

Share this story