ട്രംപ് സര്‍ക്കാരിന്റെ ചൈന വിരുദ്ധ പ്രചാരണങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രരാജ്യങ്ങളില്‍ ത്വരിതപ്പെടെുത്തി യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ്

ട്രംപ് സര്‍ക്കാരിന്റെ ചൈന വിരുദ്ധ പ്രചാരണങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രരാജ്യങ്ങളില്‍ ത്വരിതപ്പെടെുത്തി യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ്

ട്രംപ് സര്‍ക്കാരിന്റെ ചൈന വിരുദ്ധ പ്രചാരണങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തോട് ചേര്‍ന്ന് നില്‍ക്കുന്ന രാജ്യങ്ങളില്‍ ആവേശത്തോടെ നടത്തുകയാണ് നിലവില്‍ യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റായ മൈക്ക് എന്ന് റിപ്പോര്‍ട്ട്. ചൈനയുടെ സ്വാര്‍ത്ഥപരമായ നീക്കങ്ങള്‍ക്കെതിരെ ഇന്ത്യക്കും യുഎസിന് ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്ന് കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്ന പോംപിയോ ചൈന ഉയര്‍ത്തുന്ന ഭീഷണി ശ്രീലങ്കയെ പറഞ്ഞ് ധരിപ്പിക്കാന്‍ ഇപ്പോള്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്.

യുഎസ് ഭരണകൂടം ആരോപിക്കുന്ന ചൈനയുടെ ചൂഷണത്തിന്റെ ഫലമായി ശ്രീലങ്കയും മാലിദ്വീപുമാണ് ഏറ്റവും അപകടം നേരിടുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം ശ്രീലങ്കയെ പറഞ്ഞ ബോധിപ്പിക്കുന്നതിനാണ് പോംപിയോ ഇപ്പോള്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വെറും ഒരാഴ്ച മാത്രം അവശേഷിക്കവേയയാണ് പോംപിയോ പുതിയ നയതന്ത്രങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ശ്രീലങ്കയെ സംബന്ധിച്ചിടത്തോളം ആക്രമണ കാരിയാണെന്നും ശ്രീലങ്കയോടുള്ള യുഎസിന്റ കാഴ്ചപ്പാട് ബീജിംഗില്‍ നിന്നും തികച്ചും വ്യത്യസ്തമാണെന്നും ശ്രീലങ്കയെ ചങ്ങാതിയായി കാണാനാണ് യുഎസ് ആഗ്രഹിക്കുന്നതെന്നും പോംപിയോ പ്രഖ്യാപിച്ചു. മേഖലയിലെ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും അടയാളമായി ശ്രീങ്കയെ മാറ്റുകയാണ് യുഎസിന്റ ലക്ഷ്യമെന്നും പോംപിയോ പ്രഖ്യാപിച്ചു.

Share this story