യുഎസിൽ ഒരാഴ്ചക്കിടെ 400ല്‍ ഒരാള്‍ക്ക് വീതം കോവിഡ് പിടിപെട്ടു; രോഗം ബാധിക്കുന്നവരുടെയും ആശുപത്രികളിലെത്തുന്നവരുടെയും കാര്യത്തില്‍ പുതിയ റെക്കോര്‍ഡുകള്‍

യുഎസിൽ ഒരാഴ്ചക്കിടെ 400ല്‍ ഒരാള്‍ക്ക് വീതം കോവിഡ് പിടിപെട്ടു; രോഗം ബാധിക്കുന്നവരുടെയും ആശുപത്രികളിലെത്തുന്നവരുടെയും കാര്യത്തില്‍ പുതിയ റെക്കോര്‍ഡുകള്‍

യുഎസിലെ ഒരാഴ്ചക്കിടെ 400ല്‍ ഒരാള്‍ക്ക് വീതം കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചുവെന്ന് റിപ്പോര്‍ട്ട്. കോവിഡ് ബാധിക്കുന്നവരുടെയും കോവിഡ് പിടിപെട്ട് ഹോസ്പിറ്റലുകളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെയും എണ്ണത്തിലുള്ള റെക്കോര്‍ഡ് വെള്ളിയാഴ്ച വീണ്ടും തിരുത്തപ്പെട്ടതിനെ തുടര്‍ന്ന് ഗവര്‍ണര്‍മാരും പബ്ലിക്ക് ഹെല്‍ത്ത് ഒഫീഷ്യലുകളും ജനത്തിന് കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. രാജ്യം വീണ്ടും ദീര്‍ഘകാലത്തെ വിന്ററിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നതിനാല്‍ അക്കാലത്ത് കോവിഡ് വീണ്ടും രൂക്ഷമാകുമെന്നാണിവര്‍ മുന്നറിയിപ്പേകുന്നത്.

അതിനാല്‍ അമേരിക്കക്കാര്‍ അവരുടെ ജീവിത ശൈലിയും മനോഭാവവും കോവിഡ് ഭീഷണിയെ ചെറുക്കുന്ന വിധത്തില്‍ മാറ്റണമെന്നാണ് ഇവര്‍ കടുത്ത നിര്‍ദേശമേകുന്നു. വെള്ളിയാഴ്ച 1,81,000 പുതിയ കേസുകളാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ശനിയാഴ്ചയാകട്ടെ പുതിയ 1,21,000 കേസുകളാണ രാജ്യത്ത് സ്ഥിരീകരിച്ചിരിക്കുന്നത്. ഏഴ് ദിവസത്തെ ശരാശരി പ്രതിദിന പുതിയ കേസുകള്‍ 1,40,000 ആയാണ് 49 സ്റ്റേറ്റുകളില്‍ സ്ഥിരീകരിച്ചിരിക്കുന്നത്.

30 സ്റ്റേറ്റുകളില്‍ ഇതിന് മുമ്പൊരു ആഴ്ചയിലുമുണ്ടാകാത്ത വിധത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും കടുത്ത ആശങ്കയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്.നവംബര്‍ ഏഴ് മുതല്‍ രാജ്യത്ത് 1,017,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയില്‍ ചുരുങ്ങിയത് 1000ത്തിലധികം പേരെയാണ് വൈറസ് പ്രതിദിനം കൊന്നൊടുക്കിയിരിക്കുന്നത്.ഏപ്രിലില്‍ പ്രതിദിനം ഇതിലും ഇരട്ടി പേര്‍ കോവിഡിന് ഇരയായി ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

Share this story