സാമൂഹിക പ്രസക്തിയുള്ള സ്ത്രീപക്ഷ പ്രമേയവുമായി ഒരുക്കിയ 'വേറെ ഒരു കേസ്' രാജ്യാന്തര സിനിമാ വേദികളിൽ കൂടുതൽ ശ്രദ്ധ നേടാനുള്ള ഒരുക്കത്തിൽ.
സംവിധായകൻ ഷെബി ചൗഘട്ടും നിർമ്മാതാവ് ഫുവാദ് പനങ്ങായിയും ഒന്നിച്ച ചിത്രം ഇതിനകം വിവിധ ചലച്ചിത്രമേളകളിൽ പുരസ്കാരങ്ങളും അംഗീകാരങ്ങളും നേടിയിട്ടുണ്ട്. ഷെബി ചൗഘട്ടിന്റെ കഥയ്ക്ക് ഹരീഷ് വി.എസ്. തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നു.
വിജയ് നെല്ലിസ്, അലൻസിയർ, ബിന്നി സെബാസ്റ്റ്യൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പരീക്ഷണാത്മക സിനിമകളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ഷെബി ചൗഘട്ട്.
‘ടൂറിസ്റ്റ് ഹോം’, ‘കാക്കിപ്പട’ എന്നീ ചിത്രങ്ങളിലൂടെ വ്യത്യസ്തമായ ചലച്ചിത്ര സമീപനം അവതരിപ്പിച്ച സംവിധായകന്റെ പുതിയ ചിത്രമെന്ന നിലയിലും ‘വേറെ ഒരു കേസ്’ ശ്രദ്ധ നേടുന്നുണ്ട്.