പസഫിക് സമുദ്രത്തിൽ ഒഴുകിക്കിടന്നത് 500 മില്യൺ ഡോളറിന്റെ കൊക്കെയ്ൻ; പിടികൂടി പോലീസ്

coc

ന്യൂസിലാൻഡിൽ പസഫിക് സമുദ്രത്തിൽ പൊങ്ങിക്കിടന്ന 500 മില്യൺ ഡോളറിലധികം വിലമതിക്കുന്ന കൊക്കെയ്ൻ ന്യൂസിലാൻഡ് പോലീസും കസ്റ്റസ് സർവീസും ചേർന്ന് പിടികൂടി. ഏകദേശം 3.2 ടൺ കൊക്കെയ്‌നാണ് പിടിച്ചെടുത്തത്. 30 വർഷത്തേക്ക് വിപണിയിൽ എത്തിക്കാൻ പര്യാപ്തമായ മയക്കുമരുന്നാണ് കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു

രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. പോലീസിന്റെ ശ്രദ്ധയിൽപ്പെടാതിരിക്കാനാണ് മയക്കുമരുന്നുകൾ കടലിൽ ഉപേക്ഷിച്ചതെന്ന് പോലീസ് കമ്മീഷണർ ആൻഡ്രൂ കോസ്റ്റർ ബുധനാഴ്ച വെല്ലിംഗ്ടണിൽ പറഞ്ഞു. 

മയക്കുമരുന്ന് ഡീലർമാരുടെ പുതിയ തന്ത്രമാണിത്. കടുത്തുകാർ കടലിൽ ഉപേക്ഷിച്ച മയക്കുമരുന്ന് ഡീലർമാർ കപ്പലിലെത്തി ശേഖരിക്കും. ഇതേക്കുറിച്ചുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസും കസ്റ്റംസും പരിശോധന നടത്തിയത്.
 

Share this story